തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ
ചെന്നൈ: സർക്കാർ വിരുദ്ധ സമരത്തിന് പുറപ്പെട്ട തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്. തമിഴ്‌നാട് സർക്കാരിന്റെ മദ്യ അഴിമതിക്കെതിരെ പ്രതിഷേധിക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. എഗ്‌മോറിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴായിരുന്നു അണ്ണാമലൈ അറസ്റ്റിലായത്. മഹിളാ മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസനും അറസ്റ്റ് ചെയ്യപ്പെട്ടവരിൽപെടും. 1000 കോടി രൂപയുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും സർക്കാരിന്റെ മദ്യ വിതരണ ശൃംഖലയായ ടസ്മാക് വഴി നടന്നെന്ന കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലിനെതിരെയായിരുന്നു…

