ഏഴാം ക്ലാസ് യോഗ്യതയുണ്ടോ?; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഡ്രൈവർ ഒഴിവ്; അപേക്ഷിക്കാം, ശമ്പളം 21,070 രൂപ
കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,070 രൂപയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uoc.ac.in വഴി ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് 2025 ജനുവരി 1-ന് 36 വയസ്സിൽ കൂടരുത്. പട്ടികജാതി/വർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നിയമപരമായ…

