വിതുരയിൽ ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍

വിതുരയിൽ ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍. മാരായമുട്ടം സ്വദേശി സുബിന്‍(28) ആര്യന്‍കോട് സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്.വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. .സുബിനെ കാണാതായതിന് മാരായമുട്ടത്തും, മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് എടുത്തിരുന്നു Share on FacebookTweetFollow us

Read More

പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊച്ചി : ഹാർബർ സിറ്റി പൊലീസ് ആണ്‌ കേസെടുത്തത്.പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ ആയ വിജേഷിനെതിരെയാണ് സസ്‌പെൻഡ് ചെയ്തത്. കൊച്ചി ഡിസിപിയുടേതാണ് നടപടി.പാസ്പോർട്ട് വേരിഫിക്കേഷൻ നടപടികൾക്കായി വിജേഷ് തന്നെയാണ് യുവതിയെ വിളിച്ചുവരുത്തിയത്. പ്രദേശത്തെ ഒരു വാക്ക് വേയിലേക്കാണ് യുവതിയോട് ഇയാൾ വരാൻ പറഞ്ഞത്. ശേഷം കടന്നുപിടിക്കുകയായിരുന്നു.വിജേഷിനെതിരെ മുൻപും ഇത്തരത്തിലുള്ള പരാതികളുണ്ട് എന്നാണ് വിവരം. കൊച്ചി ഹാർബർ സിറ്റി പൊലീസ് കേസെടുത്തിരുന്നു.ഗൗരവമുള്ള കേസായി കണ്ട് വിജേഷിന്റെ അറസ്റ്റ് അടക്കമുള്ള…

Read More

വോട്ടര്‍ പട്ടികയില്‍ വിദേശികള്‍ ഇല്ലെന്ന് ഉറപ്പാക്കണം: എസ്‌ഐആര്‍ അല്ല എന്‍ആര്‍സിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ വിദേശികള്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പറയുന്നു. ഭരണകൂടത്തിന്റെ മൂന്നു സംവിധാനങ്ങളിലും പൗരത്വം നിര്‍ബന്ധമാണെന്ന് ഭരണഘടന പറയുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാര്‍ലമെന്റ് അംഗം, നിയമസഭ അംഗം, സുപ്രിംകോടതി ജഡ്ജിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം എന്നാണ് വ്യവസ്ഥ. എംപിയായി തിരഞ്ഞെടുത്ത ഒരാള്‍ പൗരനല്ലെന്ന് കണ്ടാലോ…

Read More

ഇരട്ട ചക്രവാതച്ചുഴി; മറ്റന്നാള്‍ മുതല്‍ പരക്കെ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. പുതുവര്‍ഷത്തിലെ ആദ്യ ന്യൂനമര്‍ദ്ദമാണ് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ടത്. നിലവില്‍ ശക്തി കൂടിയ നിലയിലാണ് ന്യൂനമര്‍ദ്ദം. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ്…

Read More

മരിച്ച നിലയില്‍ കണ്ടെത്തിയ ഭിക്ഷക്കാരന്റെ സഞ്ചിയില്‍ നാലരലക്ഷം രൂപ

ആലപ്പുഴ: സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചികളില്‍നിന്ന് 4,52,207 രൂപ കണ്ടെത്തി. കായംകുളം ചാരുമൂട്ടിലാണ് സംഭവം. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചിരുന്നു. പിന്നീട് ഇയാളെ നാട്ടുകാര്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കുള്ളതിനാല്‍ വിദഗ്ധചികില്‍സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയി. അനില്‍ കിഷോര്‍, തൈപ്പറമ്പില്‍, കായംകുളം എന്നാണ് ആശുപത്രിയില്‍ നല്‍കിയ വിലാസം. ചൊവ്വാഴ്ച രാവിലെയാണ് ചാരുംമൂട്…

Read More

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട്: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു. കാരയ്ക്കാമണ്ഡപത്തിനു സമീപമാണ് സംഭവം. ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിന്റെ ഭൗതികദേഹം ഇപ്പോള്‍ പിആര്‍എസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളത്തില്‍ ബിരുദവും ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒന്‍പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍…

Read More

എസ്.ഐ.ആർ; രേഖകളില്ലാത്തവർക്ക് ആശ്വാസം;  തിരിച്ചറിയൽ രേഖകൾ ഫീസില്ലാതെ ലഭ്യമാക്കും

എസ്.ഐ.ആർ മാപ്പിങ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശവുമായി സർക്കാർ. മതിയായ രേഖകളില്ലാത്തവർക്ക് അവ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി അപേക്ഷാഫീസ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അർഹരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വില്ലേജ് തലത്തിൽ സഹായകേന്ദ്രങ്ങൾ തുറന്നതിന് പിന്നാലെയാണ് കളക്ടർമാരെ നേരിട്ട് ചുമതലപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ നീക്കം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഹിയറിങ് കേന്ദ്രങ്ങൾ സജ്ജമാക്കാനും ആവശ്യമായ ഇടങ്ങളിൽ വളണ്ടിയർമാരുടെ സേവനം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഓൺലൈനായി ഫോമുകൾ സമർപ്പിക്കാൻ എല്ലാ സഹായകേന്ദ്രങ്ങളിലും സൗകര്യമുണ്ടാകും. അക്ഷയ സെന്ററുകളിലെ…

Read More

സ്ത്രീസുഹൃത്തിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാഞ്ഞ യുവാവിൻ്റെ അച്ഛനെ പത്തംഗസംഘം ക്രൂരമായി മർദിച്ചു

തിരുവനന്തപുരം : പെൺസുഹൃത്തിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അന്വേഷിച്ചെത്തിയ സംഘം അച്ഛനെ ക്രൂരമായി മർദിച്ചു. കോട്ടുകാൽ വട്ടവിള സ്വദേശി ബിനുവിനെ(48) ആണ് പത്തംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. ബിനുവിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. സംഭവത്തിൽ ആറുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലയിൽ സ്വദേശി സ്റ്റാലിൻ(18), പരശുവയ്ക്കൽ സ്വദേശി അഫിൻ(18), കുന്നത്തുകാൽ സ്വദേശി സനോജ്(18), കാരക്കോണം സ്വദേശി രജികുമാർ(20), തമിഴ്‌നാട് സ്വദേശി ശ്രീഹരി(18), മാറന്നല്ലൂർ സ്വദേശി ഭരത് ശങ്കർ(18)…

Read More

ഇടുക്കിയിൽ യുവതി വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം

    ഇടുക്കി : ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് സുബിനായി തിരച്ചിൽ നടത്തുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Share on FacebookTweetFollow us

Read More

റീൽസ് കാണുന്നതിനിടെ ഹ്യദയാഘാതം; പത്ത് വയസുകാരൻ മരിച്ചു

ലഖ്നൗ: റീല്‍സ് കാണുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് പത്ത് വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ അമോഹ ജില്ലയിലെ ജുഝേല സ്വദേശി മായങ്ക് ആണ് മരിച്ചത്. ധനൗര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീട്ടിലെ കട്ടിലില്‍ ഇരുന്ന് സ്മാർട്ട് ഫോണില്‍ റീല്‍‍സ് കാണുകയായിരുന്ന കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം വീട്ടുകാർ മറ്റ് തിരക്കുകളിലായിരുന്നു. മായങ്ക് വീണതുകണ്ട ഇവർ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ധനൗരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാഡീമിടിപ്പും രക്തസമ്മർദവുമുള്‍പ്പെടെ പരിശോധിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial