പ്രസവിച്ച യുവതിയുടെ വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സപിഴവ്, പരാതി

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച യുവതിയുടെ വയറില്‍ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷ്ണം സംഭവത്തില്‍ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടർക്കെതിരെ പരാതി നല്‍കിയത്. മന്ത്രി ഒ ആർ കേളു , DMO , ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പ്രസവം നടന്നത് ഒക്ടോബർ പത്താം തീയതിയാണ്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും…

Read More

എസ്ഐആറില്‍ മുഹമ്മദ് ഷമി ഹാജരാകണം

കൊല്‍ക്കത്ത: തീവ്ര വോട്ടര്‍ പട്ടിക (എസ്ഐആര്‍) പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഹാജരാകാന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു നിര്‍ദ്ദേശം. തിങ്കളാഴ്ച ജാദവ്പൂരിലെ ഒരു സ്‌കൂളില്‍ ഷമിയെയും സഹോദരന്‍ മുഹമ്മദ് കൈഫിനെയും ഹിയറിങ്ങിനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെ പ്രതിനിധീകരിച്ച് കളിക്കുന്നതിനാല്‍ ഷമിയ്ക്കു എത്താന്‍ സാധിച്ചില്ല. നിലവില്‍ രാജ്കോട്ടിലാണ് താരം കളിക്കുന്നത്. ഹാജരാകാന്‍ പുതിയ തിയ്യതി നല്‍കണമെന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ മാസം 9നും 11നും ഇടയില്‍ അദ്ദേഹത്തിന്റെ ഹിയറിങ് പുനഃക്രമീകരിച്ചു.റാഷ്‌ബെഹാരി…

Read More

സർവ്വകാല റെക്കോർഡ് കളക്ഷനുമായി KSRTC; ഇന്നലെമാത്രം ആകെ വരുമാനം 13.02 കോടി, ചരിത്രനേട്ടം

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയ്ക്ക് അഭിമാന നിമിഷം. സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷൻ നേടിയാണ് കെഎസ്ആര്‍ടിസി ചരിത്രം കുറിച്ചത്. ഇന്നലെ മാത്രമുള്ള ആകെ വരുമാനം 13.02കോടി കടന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം മാണിത്. ടിക്കറ്റ് വരുമാനം ഇനത്തില്‍ 12.18 കോടിയും ടിക്കറ്റേതിര വരുമാനമായി 83.49 ലക്ഷം രൂപയും കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിക്ക് ലഭിച്ചു. 4952 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്. 27.38 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിയില്‍ ഇന്നലെ യാത്ര ചെയ്തത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15ന് ലഭിച്ച 11.53…

Read More

പുസ്തക പ്രകാശനം നടന്നു

സജീദ്ഖാൻ പനവേലിൽ രചിച്ച സൊൽവതെല്ലാം ഉൺമൈ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. നോവലിസ്റ്റ് എം. മുകുന്ദൻ പ്രകാശനം നിർവ്വഹിച്ചു. കഥാകൃത്ത് കെ.പി.രാമനുണ്ണി ഏറ്റുവാങ്ങി. വ്യവസായ പ്രമുഖനായ ഡോ. എ.വി.അനൂപിൻ്റെ ജീവിതവും പ്രവർത്തനങ്ങളുമാണ് പുസ്തകത്തിലെ വിഷയം.ശിവഗിരിയിൽ നടന്ന ചടങ്ങിൽ കവികളായ പി.കെ.ഗോപി, മുരുകൻ കാട്ടാക്കട, മണമ്പൂർ രാജൻബാബു തുടങ്ങിയവർ പങ്കെടുത്തു. ഡോ. ടി.പി.ശ്രീനിവാസൻ്റെ അവതാരികയിൽ പുറത്തിറങ്ങിയ പുസ്തകം വേൾഡ് ക്ലാസ് പബ്ലിക്കേഷനാണ് പുറത്തിറക്കിയത്. Share on FacebookTweetFollow us

Read More

വർക്കലയിൽ ചന്ദനതടിയുമായി അഞ്ചുപേർ പിടിയിൽ

വർക്കല: ചന്ദനത്തടികളുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. വർക്കലയിൽ നിന്ന് 66 കിലോ ചന്ദനത്തടികളുമായി കടന്നവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും ഉണ്ട്. വർക്കല സ്വദേശി നിഷാദ് അയിരൂർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ കരം, വർക്കല – ശിവഗിരി സ്വദേശി നസറുള്ള, ഇടവ സ്വദേശികളായ നൗഫൽ, ഹുസൈൻ എന്നിവരാണ് പിടിയിലായത് പിടിയിലായവരുടെ പ്രധാന ജോലി ചന്ദന മോഷണവും ചന്ദന കളളക്കടത്തുമാണെന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നാം പ്രതിയും പ്രധാന കണ്ണിയുമായ ‘പട്ടി നിഷാദ്’…

Read More

ബില്ലടച്ചില്ല; പാലക്കാട്ടെ ആർടിഒ എൻഫോഴ്സ്മെന്‍റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

      പാലക്കാട് : ജില്ലാ ആർടിഒ എൻഫോസ്മെന്‍റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000 തോളം രൂപയാണ് എംവിഡി അടയ്ക്കാനുള്ളത്. ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെന്‍റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. ഇതോടെ എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകൾ പുറപ്പെടുവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. നിലവിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിലാണ്. ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും…

Read More

അടൂരിൽ പ്രതികളുമായി ജയിലിലേക്ക് പോയ പോലീസ് ജീപ്പിൽ KSRTC ബസ് ഇടിച്ച് ASI ഉൾപ്പെടെ 6 പേർക്ക് പരിക്ക്

   അടൂർ : പ്രതികളുമായി പോയ പോലീസ് ജീപ്പിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ആറുപേർക്ക് പരിക്ക്. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ. മുഹമ്മദ് റഷാദ്, എസ്. സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ അടൂർ സെൻട്രൽ ടോളിന് സമീപമുള്ള അർബൻ ബാങ്കിന് മുന്നിലായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികൾ ജോൺ ജോൺ (49), സിജു എബ്രഹാം (39) എന്നിവർക്കും ബസ് യാത്രക്കാരിയായ…

Read More

പ്രാവിന്റെ കൂട് കാണിക്കാനെന്ന വ്യാജേന 17-കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സുഹൃത്തുക്കൾ അറസ്റ്റിൽ

       പൂന്തുറ : വളർത്തുപ്രാവുകളുടെ കൂടുകൾ കാണിക്കാമെന്ന് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പേർ അറസ്റ്റിൽ. മാണിക്യവിളാകം സ്വദേശികളായ അഷ്കർ (31), സുഹൃത്ത് മുഹമ്മദ് റാസിക് (31) എന്നിവരെയാണ് പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുമായി പരിചയമുണ്ടായിരുന്ന കുട്ടിയെ പ്രാവുകളുടെ കൂട് കാണിച്ചുതരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ പൂന്തുറ പോലീസിൽ പരാതി നൽകി….

Read More

‘കേരള സര്‍വകലാശായുടെ സ്ഥലം കൈയ്യേറി’; പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി

    അനന്തപുരി : പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശായുടെ 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ ശശിധരനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയിട്ടുണ്ട്. നേരത്തെ പുതിയ എകെജി സെന്ററുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെയെന്നതടക്കം മുന്‍പി…

Read More

മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു.

കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്‍ററിൽ 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദർശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial