വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച രണ്ട് കുട്ടികളുടെ പിതാവായ യുവാവ് അറസ്റ്റിൽ
തൃശൂര്‍: വിവാഹം കഴിഞ്ഞത് മറച്ച് വെച്ച് യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കി. യുവതിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ. തൃശൂർ ഗുരുവായൂരിലാണ് വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമുള്ള യുവാവ് ഈ കാര്യം മറച്ച് വെച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചത്. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയാണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഗുരുവായൂർ ടെമ്പിൾ പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. വിവാഹം കഴിഞ്ഞത് മറച്ചുവെച്ച്…

