Headlines

  പ്രതിഷേധത്തെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം മാറ്റി

    പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം മാറ്റി. പ്രതിഷേധത്തെ തുടർന്ന് പ്രദേശവാസികളിൽ നിന്ന് ഫെബ്രുവരി 28 വരെ ടോൾ പിരിക്കില്ലെന്ന് ടോൾ കമ്പനി അറിയിച്ചു. ഈ മാസം 28ന് നടക്കുന്ന ചർച്ചയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ഫെബ്രുവരി 17 മുതൽ ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് മാറ്റം. ആറ് പഞ്ചായത്തുകളിലെ…

Read More

പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ

മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. തിങ്കളാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. അതേസമയം ഒരു മല ഏറക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ അടുത്ത മലയിലേക്ക് തീ വ്യാപിക്കുകയാണ്. പുൽമേടാണ് കത്തിയത്. തീ അതിവേഗം താഴേക്കും പടരുകയാണ്. അഞ്ചോളം കുടുംബങ്ങൾ മലയുടെ താഴ്ഭാഗത്തായി ഇപ്പോൾ താമസിക്കുന്നുണ്ട്. താഴേക്ക് തീ എത്തിയാൽ വൈകാതെ ജനവാസ കേന്ദ്രത്തിലെത്തും. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂടിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. തീ വളരെ വേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്….

Read More

ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞു പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു.

കൊച്ചി: ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. രാവിലെ 11നായിരുന്നു അപകടം. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയും അടയിൽപ്പെട്ട ദർശന മരിക്കുകയുമായിരുന്നു. ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. Share on FacebookTweetFollow us

Read More

ഭൂമിക്ക് ഭീഷണിയായി പുതുതായി കണ്ടെത്തിയ 2024 വൈആര്‍4 ഛിന്നഗ്രഹം2032-ൽ ഭൂമിയിൽ പതിക്കാൻ രണ്ട് ശതമാനത്തിലധികം സാധ്യതയെന്നു റിപ്പോർട്ട്‌

ന്യൂഡൽഹി: ഭൂമിക്ക് ഭീഷണിയായി പുതുതായി കണ്ടെത്തിയ 2024 വൈആര്‍4 ഛിന്നഗ്രഹം (2024 YR4) ശാസ്ത്രജ്ഞരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. 2032-ൽ ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ രണ്ട് ശതമാനത്തിലധികം സാധ്യതയാണ് ശാസ്ത്രജ്ഞർ ഇപ്പോള്‍ പറയുന്നത് എന്ന വച്ചാൽ അതായത് 98 ശതമാനം സാധ്യത വൈആര്‍4 ഛിന്നഗ്രഹം സുരക്ഷിതമായി നമ്മെ കടന്നുപോകാനാണ്. ഗവേഷകർ കൂടുതൽ ഡാറ്റ ശേഖരിക്കുകയും അതിന്‍റെ സഞ്ചാരപാത പരിഷ്‍കരിക്കുകയും ചെയ്യുമ്പോൾ, ഈ സാധ്യതകൾ ഇനിയും കൂടാനും കുറയാനും വഴിവെച്ചേക്കും. ചിലപ്പോൾ ഈ അപകടസാധ്യത പൂജ്യത്തിലേക്ക് താഴുമെന്നും പല…

Read More

ഗതാഗത തടസ്സം ഉണ്ടാക്കിയ കുറ്റം ചുമത്തി ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ പോലീസ് കേസ്

തിരുവനന്തപുരം: ഗതാഗത തടസ്സം ഉണ്ടാക്കിയ കുറ്റം ചുമത്തി ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ പോലീസ് കേസ്. കൻ്റോണ്‌മെൻ്റ് പോലീസാണ് കേസെടുത്തത്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ്റെ നേതാക്കൾക്കെതിരെയാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പിൽ ഹാജരാകാൻ ഇവർക്ക് നിർദ്ദേശം നൽകി. ചോദ്യംചെയ്യലിന് എത്താൻ പോലീസ് ആശ വർക്കർമാർക്ക് നോട്ടീസ് നൽകി. ഓണറേറിയം വർധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടൻ നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാരുടെ സമരം. സമരത്തെ തള്ളി…

Read More

347 രൂപയുടെ കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍ ; 54 ദിവസം കാലാവധി

ന്യൂഡല്‍ഹി: താങ്ങാവുന്ന വിലയ്ക്ക് റീച്ചാര്‍ജ് പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 54 ദിവസം കാലാവധിയുള്ള 347 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. പരിധിയില്ലാതെ സൗജന്യമായി യഥേഷ്ടം ഫോണ്‍ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം രണ്ടു ജിബി വരെ അതിവേഗ ഡേറ്റ, 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാന്‍ വഴി ലഭിക്കുക. കൂടാതെ, ഉപയോക്താക്കള്‍ക്ക് BiTV-യുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്.BiTVയിലൂടെ 450-ലധികം ലൈവ് ടിവി ചാനലുകളും OTT ആപ്ലിക്കേഷനുകളും ആസ്വദിക്കാന്‍ സാധിക്കും. പൊതുമേഖലാ ടെലികോം കമ്പനിയെ…

Read More

മാലിയിൽ സ്വർണ ഖനി തകർന്ന് 40 പേർ കൊല്ലപ്പെട്ടു

ബാമാകോ: മാലിയിൽ സ്വർണ ഖനി തകർന്ന് 40 പേർ കൊല്ലപ്പെട്ടു. മാലിയുടെ പടിഞ്ഞാറൻ മേഖലയിൽ ചെറുകിട സ്വർണഖനിയിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് കെനീബ പട്ടണത്തിന് സമീപം ഈ ചെറുകിട സ്വർണ ഖനി തകർന്നത്. ഈ വർഷത്തിലെ രണ്ടാമത്തെ അപകടമാണ് ഇത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ഫ്രഞ്ച് സംസാരിക്കുന്ന മാലിയിലെ മേഖല കൂടിയാണ് ഇവിടം. ആഫ്രിക്കയിൽ ഏറ്റവും അധികം സ്വർണം ഉൽപാദിപ്പിക്കുന്നതിൽ ഒരിടം കൂടിയാണ് ഇവിടം. ചൈനീസ് സ്വദേശികളായിരുന്നു…

Read More

കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ബസ്കടത്തിക്കൊണ്ടുപോകാൻശ്രമം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ആഞ്ഞിലിത്താനം വീട്ടിൽ ജെബിൻ ആണ് പോലീസിൻ്റെ പിടിയിലായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ബസ് സ്റ്റാർട്ട് ആക്കി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ജീവനക്കാരും യാത്രക്കാരും ചേർന്ന് തടയുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇയാൾ നിർത്തിയിരുന്ന മല്ലപ്പള്ളി റൂട്ടിലോടുന്ന ബസിൽ കയറി, ബസ് മുന്നോട്ടെടുത്തു. തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാരും ചേർന്ന്…

Read More

ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ  പിസി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ബിജെപി നേതാവ് പിസി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ ജാമ്യവ്യവസ്ഥ പിസി ജോര്‍ജ് ലംഘിച്ചുവെന്നും ഇതിന് മുന്‍പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു. പിസി ജോര്‍ജിന്റെ പരാമര്‍ശം ഗൗരവതരമാണ്. പിസി ജോര്‍ജ് ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. പറ്റിയത് അബന്ധമെന്നാണ് പിസി ജോര്‍ജ്ജിന്റെ അഭിഭാഷകന്റെ വാ​ദം. സമാനമായ നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്…

Read More

നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ; വീണ്ടും വില കുത്തനെ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസത്തിന് ശേഷമാണു വീണ്ടും വില വർധിക്കുന്നത്. പവന് 400 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെ സ്വർണ നിക്ഷേപം ഉയരുകയും വിപണിയിൽ സ്വർണവില കൂടുകയും ചെയ്തിരുന്നു. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം വർധിക്കാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial