നയന്‍താര ഡോക്യുമെന്ററി നെറ്റ്ഫ്ലിക്‌സിന് തിരിച്ചടി; ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: നയന്‍താര ഡോക്യുമെന്ററിയില്‍ നെറ്റ്ഫ്ലിക്‌സിന് തിരിച്ചടി. പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നടന്‍ ധനുഷ് നല്‍കിയ ഹര്‍ജി പരിഗണിക്കരുതെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി തള്ളിയ ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ്, ധനുഷിന്റെ ഹര്‍ജിയില്‍ ഫെബ്രുവരി അഞ്ചിന് വാദം കേള്‍ക്കുമെന്ന് അറിയിച്ചു. ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങള്‍ നയന്‍താര ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ധനുഷിന്റെ നിര്‍മ്മാണ കമ്പനി വണ്ടര്‍ബാര്‍ കമ്പനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ധനുഷിന്റെ ഹര്‍ജിക്ക്…

Read More

നടി നൽകിയ പരാതിയിൽ സംവിധായകാൻ സനൽകുമാർ ശശിധരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി.

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിൽ സംവിധായകാൻ സനൽകുമാർ ശശിധരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി. വിമാനത്താവളത്തിൽ എത്തിയാൽ പിടികൂടാനാണ് സർക്കുലർ ഇറക്കുന്നത്. പിന്തുടർന്നു ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പോലീസ് കേസെടുത്തു. അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി കോൺസുലേറ്റിനേയും പോലീസ് സമീപിക്കും. സനൽ കുമാർ ശശിധരനെതിരെ നടി 2022-ൽ നൽകിയ പരാതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസിൽ സനൽ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനിൽക്കുമ്പോഴും പരാതിക്കാരിയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നത്…

Read More

റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരനു ഷോക്കേറ്റു ദാരുണാന്ത്യം.

കൊൽക്കത്ത: സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയിൽവെ കൊച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു. റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‌വാൻ ജില്ലയിലെ ജ്ഞാനദാസ് കന്ദ്ര റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. ഈസ്റ്റ് ബർദ്വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ,…

Read More

ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്ന് ഏഴ് പേർ മരിച്ചു; 50 ലധികം പേർക്ക് പരിക്ക്

ലഖ്നൗ : ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്ന് ഏഴ് പേർ മരിച്ചു. 50 ലധികം ആളുകള്‍ക്ക് പരിക്കേറ്റു ബടൗത്തിലെ ജൈന സമൂഹം ചൊവ്വാഴ്ച ലഡു മഹോത്സവം’ സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാനാണ് നിരവധിയാളുകള്‍ ഇവിടെയെത്തിയത്. ജനങ്ങള്‍ക്കായി മുള കൊണ്ടുള്ള പ്ലാറ്റ്ഫോമാണ് ഒരുക്കിയിരുന്നത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാൻ കഴിയാതെ പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു. സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി ബാഗ്പത് പൊലീസ് മേധാവി അർപിത് വിജയവർഗിയ അറിയിച്ചു.ഗുരുതരമായി പരിക്കേറ്റ ആളുകള്‍ ചികിത്സയിലാണ്. ചെറിയ…

Read More

വരും ദിവസങ്ങളിൽ ചൂട് കൂടും; സംസ്ഥാനത്തു ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം :സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ അറയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സാധാരണയിലും കൂടുതല്‍ ചൂടാണ് ജനുവരിയില്‍ അനുഭവപ്പെടുന്നത്. ഇക്കൊല്ലം മുന്‍വര്‍ഷത്തേക്കാള്‍ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, 2024 ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം…

Read More

കുംഭമേളയ്ക്കു എത്തിയ മാല വില്പനകാരി മോണി ബോസ്ലെയുടെ വരുമാനം കേട്ടാൽ ഞെട്ടും

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുത്ത നിരവധിപേരുടെ വീഡിയോ വൈറലായിരുന്നു. അതിലൊന്നായിരുന്നു മോണി ബോസ്ലെ എന്ന മാലവിൽപ്പനക്കാരിയായ പെൺകുട്ടിയുടെ വീഡിയോ. മൊണാലിസയെ പോലെ സുന്ദരിയായ പെൺകുട്ടി അതേപേരിൽ തന്നെയാണ് സൈബർ ലോകത്ത് അറിയപ്പെട്ടതും. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും രുദ്രാക്ഷമാലകൾ വിൽക്കാനായിരുന്നു മോണി ബോസ്ലെ കുംഭമേളയ്ക്കെത്തിയത്. ഇപ്പോഴിതാ മൊണാ ലിസയുടെ വരുമാനം സംബന്ധിച്ച ചർച്ചകളാണ് സൈബർ ലോകത്ത് സജീവമാകുന്നത്. പത്ത് ദിവസം കൊണ്ട് 10 കോടി രൂപയാണ് മൊണാ ലിസ സമ്പാദിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു…

Read More

ബീഫ് കറി കഴിച്ചു അവശനിലയിൽ ആയ84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കിട്ടിയത് ഇറച്ചിയിലെ എല്ല്

കൊച്ചി: ബീഫ് കറി കഴിച്ചതിന് പിന്നാലെ അവശനിലയിലായ 84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കിട്ടിയത് ഇറച്ചിയിലെ എല്ല്. കടുത്ത ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കൊച്ചി സ്വദേശിനിയായ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുൻപ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് അവശത അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സറേയിലും സിടി സ്‌കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക്…

Read More

അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. അടുത്തമാസമാണ് സന്ദർശനം നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ സന്ദർശനം നടത്തുന്ന തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേറ്റപ്പോൾ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി തന്നെയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. പ്രിയ സ്നേഹിതനായ ഡൊണാൾഡ് ട്രംപുമായി സംസാരിക്കാനായതിൽ സന്തോഷമുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപുമായി…

Read More

ഇരുമുടി കെട്ടിൽ കള്ളനോട്ട് വച്ച സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് വെച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കളനാട് ബാലഗോപാല ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കിഷോർ കുമാറാണ് അറസ്റ്റിലായത്. ജനുവരി ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റാൻ കിഷോറിന്റെ സുഹൃത്ത് വിനോദ് 500 ൻ്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത് കള്ളനോട്ടാണെന്ന് കണ്ടെത്തിയ കടയുടമ വിനോദിൻ്റെ പേരിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ വിനോദിന് കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന് വ്യക്തമായി….

Read More

കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ രക്ഷപ്രവർത്തനം വൈകിയതിൽ വനം വകുപ്പ് കേസെടുത്തു

മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിന് ഉന്നത നിർദ്ദേശപ്രകാരം കേസെടുത്തു. 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്. രക്ഷാ പ്രവർത്തനവുമായി നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി കാർത്തിക്കും സംഘവും എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു. പിന്നീട് 20 മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം രാത്രിയോടെയാണ് കാട്ടാനയെ പുറത്തെടുത്തത്. അവശനിലയിലായിരുന്ന കാട്ടാനയെ ജെസിബി ഉപയോഗിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial