ബിസിനസ്സിൽ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി
ജോധ്പൂർ: ബിസിനസ്സിൽ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് 70 കാരനായ ശ്യാം സിങ് ഭാടിയ പങ്കാളിയുടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12 വയസ്സുകാരിയായ തമന്ന, 8 വയസ്സുകാരനായ ശിവപാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. കുട്ടികളെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ വെളളിയാഴ്ച മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ശ്യാമിന്റെ വാടക വീട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്യാം…

