കുട്ടിഡ്രൈവര്‍ ഓട്ടോ ഓടിച്ചു; ആര്‍.സി ഉടമക്കെതിരെ പോലീസ് കേസെടുത്തു
പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്. ആലക്കോട് നെടുവോട് സ്വദേശിയും ഇപ്പോള്‍ ഏര്യത്ത് താമസക്കാരനുമായ ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്‌ദുള്‍റഷീദിന്റെ(44) പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 ന് പട്രോളിങ്ങിനിടെ പരിയാരം എസ്.എച്ച്.ഒ എം.പി വിനീഷ്‌കുമാറാണ് പിലാത്തറ എസ്.ബി.ഐ എ.ടി.എമ്മിന് സമീപത്തുവെച്ച് കെ.എല്‍59 ബി3587 ഓട്ടോറിക്ഷ ഓടിക്കുന്ന കുട്ടിയെ പിടികൂടിയത്. ഓട്ടോറിക്ഷ പോലീസ് കസ്‌റ്റഡിയിലെടുത്തു. 55,000 രൂപയാണ് പോലീസ് ഈ കേസില്‍ പിഴയായി ഈടാക്കുക. Share on FacebookTweetFollow…

