നരഭോജി കടുവയ്ക്കായി തിരച്ചില്‍ ഇന്നും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ആര്‍ആര്‍ടി അംഗം ജയസൂര്യയെ കൂടി ആക്രമിച്ചതോടെ കടുവയെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. മയക്കുവെടി വിദഗ്ധരും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടക്കം എണ്‍പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ്…

Read More

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരാണ് മരിച്ചത്. സുധൻ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിനു സമീപത്തെ പുളി മരത്തിൽ തൂങ്ങിയ നിലയിൽ രാവിലെയാണ് സുധന്റെ മൃതദേഹം കണ്ടത്. ഭാര്യ സുഷമയെ കാണാനില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ വൈകുന്നേരത്തോടെ സമീപത്തെ കുളത്തിൽ മൃതദേഹം കാണുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുകയാണ്. സംഭവത്തെക്കുറിച്ച്…

Read More

അബ്രാം ഖുറേഷി ഇൻ ആക്ഷൻ: സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാൻ ടീസർ, പുറത്തിറക്കിയത് മമ്മൂട്ടി

      ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷൻസിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ സോഷ്യൽ…

Read More

ബിഎസ്എൻഎല്ലിൻ്റെ വൻ കുതിപ്പ്, സ്വകാര്യ കമ്പനികൾക്ക് കടുത്ത വെല്ലുവിളി; 4ജി സേവനം 65000 ടവറുകളിൽ

        സ്വകാര്യ ടെലികോം കമ്പനികളോടുള്ള മത്സരത്തിൽ വൻ കുതിച്ചുചാട്ടം നടത്തി ബിഎസ്എൻഎൽ. കൂടുതൽ ടവറുകളിൽ 4G സേവനം ലഭ്യമാക്കി മുന്നേറുകയാണ് ബിഎസ്എൻഎൽ. 65000 ടവറുകളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനത്തിന് സാധിച്ചതോടെ വിപണിയിൽ സ്വകാര്യ കമ്പനികൾക്ക് വൻ വെല്ലുവിളിയായി മാറുകയാണ് ബിഎസ്എൻഎൽ. കൂടുതൽ ടവറുകളിൽ 4G സേവനങ്ങൾ ലഭ്യമായതോടെ ഉപയോക്താക്കൾക്ക് ശക്തമായ സിഗ്നൽ, കൂടിയ ഡാറ്റ വേഗത എന്നിവ ആസ്വദിക്കാൻ സാധിക്കുന്നതായാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന്…

Read More

ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയും രാജിവയ്ക്കണം; ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക് പോര്

കൽപ്പറ്റ: എൻ എം വിജയന്‍റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലി വയനാട് ഡിസിസി യോഗത്തിൽ തർക്കം. ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വലിയ വാക് പോരാണ് ഉണ്ടായത്. ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കുമെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇരുവരും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. വയനാടിന്‍റെ ചുമതലയുള്ള മുതിർന്ന നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ എന്നിവരും ഡിസിസി യോഗത്തിൽ പങ്കെടുത്തു. വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന…

Read More

വ്യാജ സ്വർണം നല്‍കി പറ്റിച്ച കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി; ഏഴംഗ സംഘത്തെ പിടികൂടി പൊലീസ്

കൊച്ചി: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി ആലുവ റൂറല്‍ ജില്ലാ പൊലീസ്. ഗോമയ്യ എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. വ്യാജ സ്വര്‍ണം കച്ചവടം ഉറപ്പിക്കാനാണ് ഗോമയ്യയും സുഹൃത്തും ആലുവയില്‍ എത്തിയത്. അല്‍ത്താഫ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് അമല്‍, ആദില്‍ അസിഫ്, സിജോ ജോസ്, ഹൈദ്രാസ്, ഫാസില്‍ മൂത്തേടത്ത് എന്നിവരാണ് പിടിയിലായത്. വ്യാജ സ്വര്‍ണം നല്‍കി ഗോമയ്യ മുമ്പും ഇവരെ കബളിപ്പിച്ചിരുന്നു. സംഭവത്തിൽ പോലീസ്…

Read More

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

        ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നാളെ പ്രാബല്യത്തില്‍ വരും. യുസിസി പോര്‍ട്ടലും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നാളെ ഉദ്ഘാടനം ചെയ്യും. ഏക സിവില്‍ കോഡ് സമൂഹത്തില്‍ തുല്യത കൊണ്ടുവരുമെന്നും എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയില്‍ മതം, ജെന്‍ഡര്‍ എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആദിവാസി വിഭാഗത്തെ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാല്…

Read More

സ്റ്റാറ്റസ് കണ്ടുവെന്ന് ഉറപ്പാക്കാം, കോണ്‍ടാക്ടുകളെ ടാഗ് ചെയ്ത് അലര്‍ട്ട് നല്‍കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

ന്യൂഡല്‍ഹി: മുന്‍നിര ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സ്ആപ്പ് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ്. സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഫലപ്രദമാകാന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് കോണ്‍ടാക്റ്റുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍. സ്റ്റാറ്റസ് ഉദ്ദേശിക്കുന്ന വ്യക്തിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍. ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യുന്ന പോലെ തന്നെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് സ്റ്റാറ്റസ് ടാഗ് ചെയ്യാന്‍ സാധിക്കൂ. സ്റ്റാറ്റസില്‍ ആരെയെങ്കിലും…

Read More

സ്കൂളിൽ നിന്നും കാണാതായ +2 വിദ്യാർത്ഥികളെ തെലുങ്കാന റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തി.

തിരുവനന്തപുരം: തുമ്പയിൽ നിന്നും കാണാതായ തിരുവനന്തപുരം പള്ളിത്തുറ സ്കൂളിലെ 3 പ്ലസ് ടു വിദ്യാർത്ഥികളെ തെലുങ്കാന റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തി. വിദ്യാർഥികൾ നിലവിൽ ആർ പിഎഫിന്റെ കസ്റ്റഡിയിലാണുള്ളത്. നാളെ രാവിലെ തുമ്പ പൊലീസ് തെലുങ്കാനയിലേക്ക് തിരിക്കും. +2 വിദ്യാർത്ഥികളായ നിധിൻ, ഭുവിൻ, വിഷ്ണു എന്നിവരെയാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. മാതാപിതാക്കളാണ് തുമ്പ പൊലീസിൽ പരാതി നൽകിയത്. അമ്മ വിഷമിക്കരുത് തിരിച്ചു വരും എന്ന് ഒരു വിദ്യാർത്ഥി കത്ത് എഴുതിവെച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾ…

Read More

കീടനാശിനി ഉപയോഗിച്ചു കർഷകന് ദാരുണാന്ത്യം

ലഖ്നൗ: കീടനാശിനി തളിച്ച് കൈ കഴുകാതെ ഭക്ഷണം കഴിച്ചു. കർഷകന് ദാരുണാന്ത്യം. വയലിൽ കീടനാശിനി തളിച്ച ശേഷം വീട്ടിലെത്തിയ 27 കാരനായ കനയ്യയോട് കൈകഴുകാൻ ഭാര്യ നിർബന്ധിച്ചിട്ടും കൈ കഴുകാതെ ഭക്ഷണം കഴിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. കനയ്യ ശനിയാഴ്ചയാണ് കനയ്യ കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാൻ പോയത്. കൈ കഴുകാത്തതിനെക്കുറിച്ചുള്ള ഭാര്യയുടെ ആശങ്ക കനയ്യ പരിഗണിച്ചില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രഞ്ജന സച്ചൻ പറഞ്ഞു. അത്താഴത്തിന് ശേഷം കനയ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മയക്കം പോലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial