പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 6 കോടി രൂപ ആവശ്യപ്പെട്ടു; ഗത്യന്തരമില്ലാതെ മണിക്കൂറുകൾക്കകം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ നൽകി വിട്ടയച്ചു
ബംഗളൂരു: പ്രഭാത സവാരിക്കിടെ ഡോക്ടറെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 6 കോടി രൂപ ആവശ്യപ്പെട്ടു. കർണാടകയിലെ ബെല്ലാരി ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. സുനിലിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. എന്നാൽ, മറ്റ് വഴിയൊന്നുമില്ലാതെ മണിക്കൂറുകൾക്കു ശേഷം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ അങ്ങോട്ടു നൽകി ഡോക്ടറെ വിട്ടയക്കേണ്ടി വന്നു. പ്രഭാത നടത്തത്തിനിടെ ഡോ. സുനിലിനെ രാവിലെ ആറുമണിയോടെ കാറിലെത്തിയ സംഘം ബലമായി വാഹനത്തിൽ കയറ്റി അമിതവേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയതിനു ശേഷം സംഘം സുനിലിന്റെ സഹോദരൻ വേണുഗോപാൽ…

