കാലികറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടയിൽ KSU-SFI സംഘർഷത്തിൽ 20 ഓളം വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെ.എസ്‍.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മാള ഹോളി ഗ്രേസ് കോളജിലാണ് കലോത്സവം നടക്കുന്നത്. ഇരുഭാഗത്തുമായി 20 ഓളം വിദ്യാർഥി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കെ.എസ്‍.യു ജില്ല പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് എസ്.എഫ്.ഐ ആരോപണം. എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെ.എസ്‍.യുവും ആരോപിച്ചു. എസ്.എഫ്.ഐ കേരളവർമ കോളജ് യൂണിറ്റ് പ്രസിഡന്‍റ് ആഷിഖിന് സംഘർഷത്തിൽ സാരമായ പരിക്കേറ്റിരുന്നു. ആഷിഖിനെ വളഞ്ഞിട്ട്…

Read More

കന്യാകുമാരി എക്സ്പ്രസിൽ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലിയുള്ള യുവാക്കളുടെ തർക്കം അവസാനിച്ചത് കത്തികുത്തിൽ.

തൃശൂർ: ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്സ്പ്രസിൽ യുവാക്കൾ തമ്മിൽ കത്തിക്കുത്ത്. ബെംഗളൂരുവിൽ നിന്ന് കയറിയ യുവാക്കൾ തമ്മിലുള്ള തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്. ഇരുവരും മലയാളികളാണ്. തൃശൂർ റെയിൽവേ സ്റ്റേഷൻ അടുത്തപ്പോഴാണ് കത്തിക്കുത്തുണ്ടായത്. ഇരുവർക്കും പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ ടിടിഇ എത്തുകയും ടിക്കറ്റ് ഇല്ലാത്തതിനാൽ ഫൈൻ ഈടാക്കുകയും ചെയ്തു. തുടർന്ന് കായംകുളം വരെയുള്ള ടിക്കറ്റ് എടുക്കുന്ന കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും ഒരു യുവാവ് കൂടെയുണ്ടായിരുന്ന യുവാവിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു….

Read More

പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ പരാതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും ഇയാൾ പുറത്തുവിട്ടു. ഇതിന് പിന്നാലെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. നടിയുടെ പരാതിയിൽ കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തു നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ….

Read More

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തും. ഉച്ചയ്ക്ക് 12.15 ന് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.45 ന് അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക കാണും. പിന്നീട് കലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും.തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും…

Read More

വാൽപ്പാറ കാട്ടാന ആക്രമണം: ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കോയമ്പത്തൂർ: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ഞായറാഴ്ച രാത്രി മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് സമീപത്തേക്ക് കാട്ടാന എത്തുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.സമീപത്തെ വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വച്ചതിനെ…

Read More

കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ കലോത്സവം തടസപ്പെട്ടു. മാള ഹോളി ഗ്രേസ് കോളജിലാണ് ഇത്തവണ ഡി സോൺ അരങ്ങേറുന്നത്. കെഎസ്‍യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നു എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐയാണ് ആക്രമിച്ചതെന്നു കെഎസ്‍യുവും ആരോപിച്ചു.സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷം.പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തെ തുടർന്നു കലോത്സവം നിർത്തി വച്ചു Share on…

Read More

ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതം;സുധാകരന്റെയും ലക്ഷ്മിയുടെയും സംസ്കാരം ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും. തിരച്ചിലിനായി നാട്ടുകാരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്. പ്രതിക്കായി തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മലയടിവാരത്തിലാണ് ഒളിവിൽ കഴിയുന്നതെങ്കിൽ, വിശന്നാൽ ഭക്ഷണത്തിനായി ചെന്താമര പുറത്തിറങ്ങിയേക്കുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ്…

Read More

‘ഞാൻ മറ്റ് സ്ത്രീകളെ തൊടാറില്ല’; ടൂർണമെന്റിനിടെ വൈശാലിക്ക് കൈക്കൊടുക്കാതെ ഉസ്ബെക്ക് താരം

        ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻറിനിടെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്. നെതർലൻഡ്‌സിലെ വിക് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിനിടെയാണ് സംഭവം. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും കൈ കൊടുക്കാൻ ഉസ്ബെക്ക് താരം വിസമ്മതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി നോദിർബെക് യാക്കുബോയെവ് രംഗത്തെത്തി. താൻ അനാദരവൊന്നും ഉദ്ദേശിച്ചില്ലെന്നും മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം ചെയ്യതിരുന്നതെന്ന് ഉസ്ബെക്ക് താരം വിശദീകരിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നതായും…

Read More

ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതൽ അടച്ചിടും

       ഇടുക്കി : സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ അടച്ചിടും. വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് ദേശീയോദ്യാനം അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവിട്ടത്. നായ്ക്കൊല്ലിമല ഭാഗത്ത് വരയാട് കുഞ്ഞുങ്ങളെ കണ്ടിരുന്നു. മനുഷ്യ സാന്നിധ്യം വരയാടുകളുടെ ജീവിത ക്രമത്തെ ബാധിക്കും എന്നതിനാലാണ് 60 ത് ദിവസത്തേക്ക് മാനേജ്മെൻറ് പ്ലാൻ പ്രകാരം ദേശീയോദ്യാനം അടച്ചിടുന്നത്. കഴിഞ്ഞ വർഷം നൂറിലധികം വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായാണ്…

Read More

ക്രോം ഉപയോഗിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി പുതിയ വാർത്ത; അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചെയ്യേണ്ടത്

         ജനപ്രിയ ഗൂഗിൾ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകൾ കാരണം ഹാക്കർമാർക്ക് കടന്നുകയറാൻ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബർ സെക്യൂരിറ്റി ടീമായ സിഇആർടി-ഇൻ. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിൽ ക്രോം ഉപയോഗിക്കുന്നവർക്കാണ് ഈ പുതിയ മുന്നറിയിപ്പുകൾ. ബ്രൗസറിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ ഡാറ്റയും മറ്റു വിവരങ്ങളും ചോർത്താൻ ഹാക്കർമാർക്ക് സാധിക്കും എന്നാണ് സിഇആർടി-ഇൻ നൽകിയ മുന്നറിയിപ്പ്. ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികൾ ഉടൻ പ്രയോഗിക്കാനും ക്രോം ബ്രൗസർ അപ്‌ഡേറ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial