കയാക്കിംഗ് നടത്തുന്നതിനിടെ കായലിൽ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു; ഗൈഡിന്‍റെ വള്ളം മുങ്ങി ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് കായിക്കരയിൽ കായലിൽ വീണ് ഒരാൾ മരണപ്പെട്ടു. കായിക്കര സ്വദേശി മണിയൻ(60)ആണ് മരണപ്പെട്ടത്. കായിക്കരയിൽ കയാക്കിംഗ് നടത്തുന്ന സ്ഥാപനത്തിലെ കയാക്കിങ് ഗൈഡ് ആയി പ്രവർത്തിച്ചിരുന്നയാളാണ് മണിയൻ. കായലിൽ വിനോദസഞ്ചാരികളായ തമിഴ്നാട് സ്വദേശികൾക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. കയാക്കിംഗ് നടത്തുന്നതിനിടയിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ വള്ളം അപകടത്തിൽപ്പെട്ടു. യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഗൈഡായ മണിയന്റെ കൈ കയാക്കിംഗ് വള്ളം ഘടിപ്പിച്ചിരിക്കുന്ന ഹുക്കിനിടയിൽപ്പെട്ടു. ഇതോടെ മണിയൻ സഞ്ചരിച്ചിരുന്ന കയാക്കിംഗ് വള്ളം മറിയുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കായിരുന്നു അപകടം…

