Headlines

മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ  പവിത്രൻ മരണത്തിന് കീഴടങ്ങി

കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പവിത്രൻ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഗുരുതരമായ ശ്വാസകോശരോഗത്തെ തുടർന്ന് മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന പവിത്രൻ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്കാര ചടങ്ങുകൾക്കുള്ള ഏർപ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്കാരം…

Read More

തലമുറകളെ അക്ഷരച്ചരടിൽ കോർത്തിണക്കാൻ
ഒരുപുസ്തകം

ആറ്റിങ്ങല്‍: കവിതാസമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത് കവിയുടെ അച്ഛന്‍. പുസ്തകം ഏറ്റുവാങ്ങിയത് കവിയുടെ മകന്‍. മൂന്ന് തലമുറകളെ കോര്‍ത്തിണക്കി നടത്തിയ പുസ്തകപ്രകാശനം സാഹിത്യചരിത്രത്തിലെ തന്നെ വേറിട്ട അനുഭവമായി. പത്രപ്രവര്‍ത്തകനും അധ്യാപകനുമായ ബിനുവേലായുധന്റെ ‘കാതിലോല’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനമാണ് തലമുറകളുടെ സംഗമം കൊണ്ട് വേറിട്ടതായത്. കവിയുടെ പിതാവായ കെ.വേലായുധന്‍ കവിയുടെ മകനായ ബി.ഭഗവത് റാമിന് പുസ്തകം നല്കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.സാഹിത്യസമ്മേളനം നിലമേല്‍ എന്‍.എസ്.എസ്. കോളേജിലെ മലയാളം വിഭാഗം മുന്‍ മേധാവി ഡോ.എസ്.ഭാസിരാജ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ മലയാളശാല പ്രസിഡന്റ് സുരേഷ്…

Read More

പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം, വന്യമൃഗ ആക്രമണം ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ  ഒരു ലക്ഷം; മാനദണ്ഡങ്ങൾ പുതുക്കി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് ഏഴിലെ ഗവൺമെന്റ് ഓര്‍ഡര്‍ പ്രകാരം മനുഷ്യ വന്യജീവി സംഘർഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്….

Read More

ആലപ്പുഴയിൽ 11 വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു

ആലപ്പുഴ: ചാരുംമൂട് സ്വദേശിയായ 11 വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവിൺ ഡി കൃഷ്ണയാണ് മരിച്ചത്. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ കുട്ടിയത് വീട്ടിൽ പറഞ്ഞിരുന്നില്ല. കാര്യമായ പരിക്ക് ഇല്ലാതിരുന്നതിനാൽ തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇതിനിടെ പനി ബാധിച്ച് നൂറനാട്ടെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട്…

Read More

കോന്നിയിൽ 19 കാരി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;ആർമി റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍റെ മാനസിക പീഡനമാണ് മരണകാരണമെന്ന് ആരോപണം

പത്തനംതിട്ട: പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ 19 കാരി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂരിലെ ആർമി റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിനി ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർമി റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അമ്മ ആരോപിച്ചു. ഹോട്ടൽ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മകളെ കാണുന്നത്. സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനെതിരെയാണ് അമ്മ രാജി ആരോപണം ഉന്നയിച്ചത്….

Read More

ക്ലാസിൽ ബഹളം വച്ച സഹപാഠിയുടെ പേര് എഴുതി;സ്കൂൾ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദിച്ചു

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദിച്ചു. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്താണ് സംഭവം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ലിജിനെയാണ് സഹപാഠിയുടെ അച്ഛൻ ഒരു ദയയും കൂടാത്ത മർദിച്ചത്. ക്ലാസിൽ ബഹളം വച്ച സഹപാഠിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം ഉണ്ടായത്. ഈ മാസം 6 ന് സംഭവിച്ച മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സഹപാഠിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മർദനമേറ്റ ലിജിൻ എട്ടാം ക്ലാസിലെ ക്ലാസ് ലീഡർ കൂടിയാണ്….

Read More

പാലോട് പച്ചമലയിൽ റബ്ബർ ടാപ്പിങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു

തിരുവനന്തപുരം: പാലോട് പച്ചമലയിൽ റബ്ബർ ടാപ്പിങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു. അജയകുമാർ എന്ന ടാപ്പിങ് തൊഴിലാളിയെയാണ് പെരുമ്പാമ്പ് കടിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇയാളെ കടിച്ച ശേഷം പാമ്പ് സമീപത്തുള്ള കല്ല് കെട്ടിനിടയിലെ മാളത്തിലേക്ക് കയറി പോയി. പാമ്പ് കടിയേറ്റ അജയകുമാർ ആശുപത്രിയിൽ ചികിത്സ തേടി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം കല്ല് കെട്ടിനിടയിൽ നിന്നും പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടു പിടികൂടി. സ്നെയ്ക്ക് കാച്ചര്‍മാരാണ് പെരുമ്പാമ്പിനെ പിടികൂടിയത് അഞ്ച് അടി നീളമുള്ള പെരുമ്പാമ്പാണിത്. പിന്നീട് ഇതിനെ…

Read More

കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കൾ ; കോഴിക്കോട് അഞ്ച് യുവാക്കൾ അറസ്റ്റിൽ

വളയം: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കൾ. സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെ രാത്രിയും  പുലർച്ചെയും വീട്ടിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും വനം വകുപ്പ് പിടികൂടി. കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത്. നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ…

Read More

ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചു, തൊട്ടടുത്ത പറമ്പിലേക്കും പടർന്നു; ഫയർഫോഴ്സെത്തിയതിനാൽ അപകടമൊഴിവായി

           തിരുവനന്തപുരം: മുക്കോല ഇന്ത്യൻ ബാങ്കിന് പുറകു വശത്തുള്ള ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. വീട് നിൽക്കുന്ന സ്ഥലത്ത് നിന്നും കാറ്റടിച്ച് സമീപത്തെ പറമ്പിലേക്കും പെട്ടെന്ന് തീപടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. പറമ്പിൽ ഉണങ്ങിയ മരക്കമ്പുകൾ കുറേയുണ്ടായിരുന്നു. ഇതിലേക്ക് തീപടർന്നത് ശ്രദ്ധയിൽപെട്ട  നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്. ചിറയിൻകീഴ് സ്വദേശിയായ ശ്രീകുമാറിന്‍റെ ഷീറ്റ് മേഞ്ഞ വീടിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി ഫയർ ഫോഴ്സ് പറഞ്ഞു. വിഴിഞ്ഞം നിലയത്തിൽ നിന്ന്…

Read More

സ്വകാര്യ സർവകലാശാലകൾക്ക് എതിരെ
എഐഎസ്എഫ്

തിരുവനന്തപുരം:  ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് കൊണ്ട്  സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്ഥാവിച്ചു.വിദ്യാഭ്യാസ മേഖലയുടെ വാണിജ്യ വത്കരണം ലക്ഷ്യം വെക്കുന്ന ശ്യാം ബി മേനോൻ കമ്മിറ്റിയുടെ വിവാദ നിർദേശം വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിൽനിന്ന് ഗവണ്മെന്റിന് പിന്മാറേണ്ട സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും എ ഐ എസ് എഫ് കുറ്റപ്പെടുത്തി.യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ മെറിറ്റും സാമൂഹ്യ നീതിയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial