Headlines

നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 25നാണ് സംഭവം. നിലമ്പൂരിൽ നിന്ന് രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്ത നെയ്യാറ്റിൻകര സ്വദേശിനിയുടെ പാദസരമാണ് കൊച്ചുവേളി സ്റ്റേഷനിൽ വെച്ച് ശ്രീജിത്ത് മോഷ്ടിച്ചത്.ശ്രീജിത്തും ഇതേ ട്രെയ്നിലാണ് കൊച്ചുവേളിയിലേക്ക് യാത്ര ചെയ്തത്. രാവിലെ അഞ്ചരയ്ക്ക് കൊച്ചുവേളി സ്റ്റേഷനിലെത്തിയ ട്രെയിൻ നാഗർകോവിലേക്കുള്ള യാത്രക്ക് മുൻപായി…

Read More

സ്വർണവിലയിൽ ഇന്നും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 63,840 രൂപയിലെത്തി. ഒരുഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 7,980 രൂപയിലെത്തി. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണത്തിന് വർധിച്ചത് 2,200 രൂപയാണ്. ആഗോള വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2,886 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 85,384…

Read More

ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു

തൃശ്ശൂര്‍: ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു. വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിൽ. കൊടുങ്ങല്ലൂരിലെ അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ 53 കാരിയായ സീനത്തിനെയാണ് മകൻ ആക്രമിച്ചത്. വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൻ 24 കാരനായ മുഹമ്മദിനെ പോലീസ്കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപ് മുഹമ്മദ് തൻ്റെ പിതാവ് ജലീലിനെയും…

Read More

യുവതിയുടെ നഗ്നചിത്രം പകർത്തി ലൈംഗികപീഡനം, 61 ലക്ഷം തട്ടിയെടുത്തു; മന്ത്രവാദിയും സഹായിയും അറസ്റ്റിൽ

ചാവക്കാട് : യുവതിയെ, ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തുതരാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), ഇയാളുടെ സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷെക്കീര്‍ (37) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി. വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണു യുവതി. മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടില്‍…

Read More

സി പി എം സംസ്ഥാന കമ്മിറ്റിയംഗം എസ്‌. രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു

സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) ആണ് മരിച്ചത്. തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറൽ മാനേജറാണ്‌. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴയിൽ ഞായർ രാത്രി 9.15 ഓടെയാണ് അപകടം. ആദർശ്‌ സഞ്ചരിച്ച കാറിൽ ചരക്കുമായിവന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സ്വകാര്യ വ്യക്തിയുടെ…

Read More

കയർബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് തൊഴിൽ പീഡനമെന്ന് പരാതി

ഡൽഹി: കയർബോർഡിൽ തൊഴിൽ പീഡനമെന്ന് പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്താനത്താണ് പരാതി ഉയർന്നിരിക്കുന്നത്. നിരന്തര തൊഴില്‍ സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും ഇവിടുത്തെ ജീവനക്കാരിയെ ഗുരുതര രോഗത്തിലേക്ക് കൊണ്ടെത്തിച്ചെന്നാണ് ആരോപണം. സ്ഥാപനത്തിലെ സെക്ഷന്‍ ഓഫിസറായിരുന്ന ജോളി മധു സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മധുവിന്‍റെ കുടുംബം തന്നെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ജോളി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് ജോളി മധുവിന്‍റെ കുടുംബം പരാതി…

Read More

ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാത്രിയാണ് സംഭവം. ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് പൊലീസിൻ്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. Share on FacebookTweetFollow us

Read More

ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിയൂര്‍ ഐരാല്‍ രാധാലയത്തില്‍ ദിലീപ് കുമാര്‍ ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടുകൂടി കായലിന്റെ കാക്കമൂല കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ കടവിൽ ചെളിയില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 54 വയസായിരുന്നു. രാവിലെ ഓട്ടോയുമായി വീട്ടിൽ നിന്നിറങ്ങിയ ദിലീപ്കുമാറിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് കുളങ്ങര ഭാഗത്ത് ഓട്ടോ കണ്ടെത്തുകയും വിഴിഞ്ഞത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന കായലിലിറങ്ങി മൃതദേഹം പുറത്തെടുക്കുകയും ചെയ്തത്. ഭാര്യ: പ്രിയ. മക്കള്‍: ദീപക്ക്,…

Read More

കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കരയില്‍ കനാലില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും Share on FacebookTweetFollow us

Read More

കുടിവെള്ളത്തിനായ് കാലി കുടങ്ങളേന്തി പ്രതിഷേധിച്ച അമ്മമാരോടൊപ്പം യൂത്ത് കോൺഗ്രസിന്റെ റീത്ത് വച്ച് പ്രതിഷേധം

തൊളിക്കോട് :കുടിവെള്ളത്തിനായി കാലികുടങ്ങളേന്തിയ അമ്മമാരോടൊപ്പം യൂത്ത് കോൺഗ്രസിന്റെ റീത്ത് വച്ച് പ്രതിഷേധം.ജി.കാർത്തികേയൻ കൊണ്ടുവന്ന തൊളിക്കോട് പഞ്ചായത്തിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക്‌ വേണ്ടിയുള്ള ടാങ്കുകളുടെ പണി പൂർത്തിയായിട്ടും, ശുദ്ധജല വിതരണം ഇതുവരെ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കാലികലങ്ങളുമായെത്തിയ വീട്ടമ്മമാരോടൊപ്പം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പച്ചമല വാട്ടർ ടാങ്കിന് മുന്നിൽ റീത്ത് വച്ചു.  ഷൈൻ പുളിമൂടിൻ്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി റമീസ് ഹുസൈൻ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ തൊളിക്കോട് ഷാൻ,സച്ചിൻസത്യനേശൻ,ബിബിൻനാഗേന്ദ്രൻ,ഇജാസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial