വിവാഹ ചടങ്ങിന് പിന്നാലെ വധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരൻ വരനു സസ്പെൻഷൻ.
വിവാഹ ചടങ്ങിന് പിന്നാലെ വധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരൻ വരൻ സസ്പെൻഷൻ. ബിഹാർ നവാഡയിലെ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിനിടെയായിരുന്നു സംഭവം. തൊട്ടുപിന്നാലെ വരനായ പൊലീസുകാരൻ നവവധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രചരിച്ച വീഡിയോയിൽ വരൻ യുവതിയെ പിടിച്ചു വലിക്കുന്നതും ഉപദ്രവിക്കാൻ ശ്രമിക്കുന്നതും കാണാം. കൂടെയുണ്ടായിരുന്ന യുവതി ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്തായാലും സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനായ വരനെ…

