വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മകൻ പി. ഗോവിന്ദ് ശിവന്‍ വിവാഹിതനായി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും ആര്‍. പാര്‍വതി ദേവിയുടെയും മകനായ പി. ഗോവിന്ദ് ശിവന്‍ വിവാഹിതനായി. തേനാകര കളപ്പുരക്കൽ ജോർജിൻ്റെയും റെജിയുടെയും മകൾ എലീന ജോർജാണ് വധു. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മന്ത്രി തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. Share on FacebookTweetFollow us

