Headlines

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ഇയാൾ. വിജയകുമാർ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറയുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിജയകുമാർ പറയുന്നു. കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു….

Read More

തദ്ദേശസ്ഥാപനങ്ങളില്‍ കൂറുമാറിയവര്‍ ആശ്വസിക്കാന്‍ വരട്ടെ; കാത്തിരിക്കുന്നത് അയോഗ്യത ഉൾപ്പെടെ വലിയ ശിക്ഷ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷതെരഞ്ഞെടുപ്പില്‍ കൂറുമാറിയവരെ കാത്തിരിക്കുന്നത് വലിയ നടപടി. ഈ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കാം. നിയമസഭയിലും പാര്‍ലമെന്റിലും കൂറുമാറുന്നത് പോലെയല്ല തദ്ദേശസ്ഥാപനങ്ങളില്‍ കൂറുമാറുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം തടയാന്‍ കര്‍ശനവ്യവസ്ഥകള്‍ നിയമത്തിലുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 77 പേരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ അയോഗ്യരാക്കിയത്. പരാതി പരിഗണിച്ച് വാദം കേട്ടായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍പ്രകാരമാണ് നിയമസഭയിലെയും പാര്‍ലമെന്റിലെയും കൂറുമാറ്റം വിലയിരുത്തുന്നതെങ്കില്‍ 1999ലെ കേരള ലോക്കല്‍ അതോറിറ്റീസ് (പ്രൊഹിബിഷന്‍ ഓഫ് ഡിഫക്ഷന്‍)…

Read More

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് സംഘട്ടനം; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ

നിലമ്പൂർ വഴിക്കടവ് മരുതയിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരുത സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. സംഭവത്തിൽ മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.ഡിസംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേഷും അനീഷും തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമാവുകയും സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. മർദനമേറ്റ് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.സുരേഷിന്റെ…

Read More

‘ ഉന്നാവോ സാഹചര്യം ഗുരുതരം, സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുത്’; ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്‍റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സാധാരണ ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ റദ്ദാക്കാറില്ല. Share on FacebookTweetFollow us

Read More

ഊട്ടിയിൽ ഇനി പ്ലാസ്റ്റിക് കുപ്പി ഇല്ല; 10 രൂപയ്ക്ക് ചൂടുവെള്ളം നൽകുന്ന ‘വാട്ടർ എടിഎമ്മുകൾ’ റെഡി

       ഊട്ടി : പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി വിപ്ലവകരമായ ഒരു ചുവടുവെപ്പുമായി വിനോദസഞ്ചാര കേന്ദ്രമായ ഊട്ടി. ഊട്ടി ഉൾപ്പെടുന്ന നീലഗിരി ജില്ലാ ഭരണകൂടം സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ‘വാട്ടർ എടിഎമ്മുകൾ’ സ്ഥാപിച്ചിരിക്കുകയാണ്. വെറും 10 രൂപ നൽകിയാൽ സഞ്ചാരികൾക്ക് തങ്ങളുടെ കുപ്പികളിൽ ഒരു ലിറ്റർ ശുദ്ധമായ ചൂടുവെള്ളം നിറയ്ക്കാനാകും. ഊട്ടിയിലെ തണുത്ത കാലാവസ്ഥയിൽ ഇത് സഞ്ചാരികൾക്ക് വലിയ ആശ്വാസമാണ്. വിനോദസഞ്ചാരികൾ പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുന്നത് കുറയ്ക്കാനും അതുവഴി പരിസ്ഥിതി സംരക്ഷിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്….

Read More

പൂവാലശല്യം പരാതിപ്പെട്ടതിന് വീടുകയറി 11-കാരിയുടെ തല തല്ലിത്തകർത്ത 43-കാരന് 13 വർഷം തടവും പിഴയും

തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്തത് പരാതിപ്പെട്ടതിന് വീടുകയറി 11 വയസ്സുകാരിയുടെ തല തല്ലിത്തകർത്ത പ്രതിക്ക് 13 വർഷം കഠിനതടവ്. വർക്കല മുത്താന സ്വദേശിയായ ഗിരീഷിനെയാണ് (43) തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ 40,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. 2011 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ പോയിരുന്ന പെൺകുട്ടികളെ ഗിരീഷ് നിരന്തരം അശ്ലീല കമന്റുകൾ പറഞ്ഞ് ശല്യം ചെയ്തിരുന്നു….

Read More

SKAT അഞ്ചാമത് തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു

തിരുവനന്തപുരം:SKATയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് തിരുവനന്തപുരം ജില്ലാ കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025–26 വിജയകരമായി സമാപിച്ചു. തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും തിരുവനന്തപുരം ജില്ലാ ഒളിംപിക് അസോസിയേഷന്റെയും കേരളാ കരാട്ടെ അസോസിയേഷന്റെയും അംഗീകാരത്തോടെ ഡിസംബർ 27, 28 തീയതികളിലായി ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. അന്തർദേശീയ മത്സരങ്ങൾക്ക് സമാനമായ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി മികച്ച സംഘാടക ക്രമീകരണങ്ങളും നിഷ്പക്ഷവും ഗുണമേന്മയുള്ളതുമായ വിധി നിർണ്ണയ സംവിധാനവും…

Read More

സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. മുന്നണിയിലെ തർക്കങ്ങളും ക്വാറം തികയാത്തതിനേയും തുടർന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിൽ നെടുമുടി, വീയപുരം, കാസർകോട് പുല്ലൂർ- പെരിയ, എറണാകുളം വെങ്ങോല, മലപ്പുറം തിരുവാലി പഞ്ചായത്തുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. പലയിടത്തും മുന്നണികളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ വീയപുരത്ത് പട്ടിക ജാതി വനിത അംഗമില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. മുന്നണികളിലെ തർക്കത്തെ തുടർന്നും…

Read More

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

മലപ്പുറം: കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടിൽ മഹ്റൂഫ്- റുമാന ദമ്പതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്. കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു ഖബറടക്കം പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരി: ഹെസ മറിയം Share on FacebookTweetFollow us

Read More

ഭക്ഷണം പാകം ചെയ്യാൻ വൈകിയതിനെത്തുടർന്നുണ്ടായ തർക്കം; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

ഖാർഗോൺ: ഭക്ഷണം പാകം ചെയ്യാൻ വൈകിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന രാംദേവ് ഭവാർ ആണ് 40 കാരിയായ ഭാര്യ നിർമ്മല ബായിയെ കൊലപ്പെടുത്തിയത്. ഖാർഗോൺ ജില്ലയിലെ മണ്ഡലേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സോമഖേദി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിൽ രാംദേവ് ഭവാർ ഭാര്യ നിർമ്മല ബായിയെ (40) അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പാചകം ചെയ്യാൻ വൈകിയതിനെത്തുടർന്നുണ്ടായ തർക്കമാണ് കാരണമായി പറുന്നത്. പിറ്റേന്ന് രാവിലെ, ഭാര്യ ഉണരുന്നില്ലെന്ന് പ്രതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial