കേരളത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ; ശ്രമങ്ങൾ ആരംഭിച്ച് കെഎസ്ഇബി
തിരുവനന്തപുരം: സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച് സംസ്ഥാന വൈദ്യുതി ബോ൪ഡ്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം. മാർഗ നിർദേശം നൽകാനുള്ള ഇടനില ഏജൻസിയായി എസ്.ബി.ഐ കാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ തെരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. വൈദ്യുതി സ്വയം പര്യാപ്തതക്ക് സ്വകാര്യവൽക്കരണ നിർദേശവുമായി കെ.എസ്.ഇ.ബി ചെയർമാൻ രംഗത്തെത്തിയിരുന്നു .ഇതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ പുതിയ നീക്കം. അടുത്ത അഞ്ചു വ൪ഷത്തിനുള്ളിൽ കൂടുതൽ സ്ഥാപിത ശേഷി, ഉയ൪ന്ന മൂലധന നിക്ഷേപം എന്നിങ്ങനെ കെ.എസ്.ഇബിയുടെ…

