പുതുവർഷ ആഘോഷത്തിനിടെ കൊച്ചിയിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊച്ചി: പുതുവർഷ ആഘോഷത്തിനിടെ കൊച്ചിയിൽ വാഹനാപകടം. ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ വൈപ്പിൻ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. Share on FacebookTweetFollow us

