വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം, പ്രത്യേക പാക്കേജിനെ കുറിച്ച് വ്യക്തമായ ഉത്തരമില്ല; കേരളം ഇന്ത്യക്ക് പുറത്താണോ എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലേത് തീവ്രസ്വഭാവമുള്ള ദുരന്തമാണെന്ന് കേന്ദ്രം. ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളം അയച്ച കത്തിന് മറുപടിയായി ആഭ്യന്തരമന്ത്രാലയം ജോയിൻ സെക്രട്ടറി രാജേഷ് ഗുപ്ത റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഈ പരാമർശം.തീവ്രതയും ആഘാതവും കണക്കിലെടുത്ത്, വയനാട് ജില്ലയിലെ ഉരുൾപൊട്ടലിനെ കേന്ദ്രസംഘം ‘അതിതീവ്രമായ’ ദുരന്തമായി തരംതിരിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. വയനാട് ഉരുൾ പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും വയനാട് ജില്ലയിലെ ഉരുൾ പൊട്ടൽ ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ…

