സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും.
തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിൽ എത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇന്നലെ രാത്രി മധു ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ആരോപണമുന്നയിച്ചാണ് മധു പാർട്ടി വിടുന്നത്. എന്നാൽ മധുവിനെതിരെ സാമ്പത്തിക, സംഘടനാ വിരുദ്ധ പരാതികളുണ്ടെന്നു സിപിഎം പറയുന്നു. മധുവിനെതിരെ ജോയി സിവിൽ, ക്രിമിനൽ കേസുകൾ നൽകും. ജില്ലാ സെക്രട്ടേറിയറ്റ് ഇന്നലെ…

