Headlines

കലോത്സവവേദിയിൽ
അനുകരണകലയിൽ    അംഗീകാരംനേടി അക്ഷിത്

നെയ്യാറ്റിൻകര: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ അക്ഷിത് ഒന്നാംസ്ഥാനം നേടി. തുടർച്ചയായ മൂന്നാമങ്കത്തിലാണ് ഈ കൊച്ചു കലാകാരൻ ലക്ഷ്യംനേടിയത്.അവനവഞ്ചേരി ഗവൺമെന്റ് എച്ച്.എസിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അക്ഷിത്. കഴിഞ്ഞ രണ്ട് കലോത്സവങ്ങളിലും രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചതെങ്കിലും അക്ഷിത് തോൽവിയിൽ പിന്മാറാതെ ഒന്നാം സ്ഥാനമെന്ന ഉറച്ച ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ഇക്കുറി വേദിയിൽ എത്തിയത്. നിരന്തര പരിശീലനവും ഒന്നാം സ്ഥാനമെന്ന പ്രതീക്ഷയുമാണ് ഈ മൽസരത്തിൽ അക്ഷിതിന് വഴികാട്ടിയത്. പ്രശസ്ത സിനിമതാരങ്ങളായ ദുൽഖർ ,വിജയ് ,ജാഫർ…

Read More

വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടിയുമായി സിപിഎം; ജില്ലാ സമ്മേളനത്തിന് കരുനാഗപ്പളളിയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകില്ല

കൊല്ലം: സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ട കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളെടുക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം. വിഭാഗീയത രൂക്ഷമായതിനെത്തുടർന്ന് നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത്. കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. ഇത് വലിയ വിമർശനമാണ് ഉയർത്തുന്നത്. സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് പാർട്ടിയെ പ്രദേശികമായി തകർക്കുന്നുവെന്നാണ് ആക്ഷേപം. സൂസൻകോടി, പി.ആർ.വസന്തൻ തുടങ്ങി കരുനാഗപ്പള്ളിയിൽ നിന്നുള്ള…

Read More

ജില്ലാ ആശുപത്രിയിൽ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

തിരുവനന്തപുരം: ജില്ലാ ആശുപത്രിയിൽ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശി സത്യരാജ് ആണ് പിടിയിലായത്. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ഇയാൾ അതിക്രമം കാട്ടിയത്. ചികിത്സയ്ക്കായി എത്തിയ ഇയാൾ എക്സ് റേ എടുക്കുന്നതിനിടെയാണ് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Share on FacebookTweetFollow us

Read More

തെങ്ങ് ശരീരത്തിൽ വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം

കണ്ണൂർ: തെങ്ങ് ശരീരത്തിൽ വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെ.പി മൻസൂർ – സമീറ ദമ്പതികളുടെ മകൻ ഇ.എൻ.പി മുഹമ്മദ് നിസാൽ‌ (10) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ ജെസിബി ഉപയോഗിച്ച് തെങ്ങ് നീക്കം ചെയ്യുന്നത് കാണാൻ എത്തിയതായിരുന്നു നിസാൽ. എന്നാൽ തെങ്ങ് വീഴുന്ന ദിശ മാറുകയും നിസാൽ നിൽക്കുന്ന ഭാഗത്തേക്ക് വീഴുകയുമായിരുന്നു. പരുക്കേറ്റ നിസാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം മാപ്പിള യു.പി സ്കൂളിലെ…

Read More

അരവിന്ദ് കെജരിവാളിനു നേരെ കൈയേറ്റ ശ്രമം

ന്യൂഡൽഹി: ആംആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനു നേരെ കൈയേറ്റ ശ്രമം. പദയാത്രക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പദയാത്ര ഗ്രെയ്റ്റർ കൈലാഷ് മേഖലയിൽ പദയാത്ര എത്തിയപ്പോഴാണ് സംഭവം. കൈയേറ്റം നടത്താൻ ശ്രമിച്ചയാൾ കെജരിവാളിന്റെ ദേഹത്ത് ദ്രാവകവും ഒഴിച്ചു. ആക്രമിക്കാൻ ശ്രമിച്ചയാൾ കോൺഗ്രസ് അനകൂല മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സുരക്ഷാ വലയത്തിൽ സഞ്ചരിക്കുകയായിരുന്ന അരവിന്ദ് കെജരിവാളിനു നേരെ ജനക്കൂട്ടത്തിൽ നിന്നാണ് ഇയാൾ ചാടി വീണത്. പിന്നാലെ ദേഹത്തേക്ക് ദ്രാവകം ഒഴിച്ചു. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തൊട്ടടുത്ത നിമിഷം…

Read More

തണുപ്പകറ്റാൻ കത്തിച്ച വിറകിൽ നിന്നുള്ള പുക ശ്വസിച്ച് സൗദിയിൽ മലയാളി അന്തരിച്ചു

അബഹ: തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ച് സൗദിയിൽ മലയാളി മരിച്ചു. അബഹ അൽ നമാസിലെ അൽ താരിഖിൽ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്. 14 വർഷമായി പ്രവാസിയായ അസൈനാർ ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം. പിതാവ്: പരേതനായ മോയ്‌ദീൻകുട്ടി. ആയിഷയാണ് മാതാവ്. ഭാര്യ: ഷെറീന. മുഹ്‌സിൻ, മൂസിൻ എന്നിവർ മക്കളാണ് Share on FacebookTweetFollow us

Read More

പ്രായപൂർത്തിയാകാത്ത മകളെ വിവാഹംചെയ്തു‌കൊടുക്കാൻ വിസമ്മതിച്ചു; 40-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

തിരുവനന്തപുരം: തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന 40-കാരന്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത  മകളെവിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിലാണ് ബിജുവിന് മര്‍ദനമേറ്റത്. ബിജുവിനെ ആക്രമിച്ച രാജീവ് (31) ഇപ്പോള്‍ റിമാന്‍ഡിലാണ്. നവംബര്‍ പതിനേഴാം തീയതിയാണ് ബിജു ആക്രമിക്കപ്പെട്ടത്. ബിജുവിന്റെ വീട്ടിലെത്തിയ രാജീവ്, അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയുമായി ഏറെക്കാലമായി പ്രണയത്തിലാണെന്നും രാജീവ് പറഞ്ഞു. എന്നാൽ, രാജീവിൻ്റെ ആവശ്യം ബിജു നിരാകരിച്ചു. മകൾക്ക് പ്രായപൂർത്തിയായില്ലെന്ന കാര്യവും പറഞ്ഞു. തുടർന്ന്…

Read More

‘ഫിൻജാൽ’ എഫക്ട്, കേരളത്തിലും അതിശക്ത മഴ വരുന്നു; വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, തിങ്കളാഴ്ച 7 ജില്ലകളിൽ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അന്ന്…

Read More

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

ഗായികയും അവതാരകയുമായ അഞ്‍ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൂടെ ഇറങ്ങുന്ന ഫോട്ടോ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് പോസ്റ്റിന് അഞ്ചു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു ജോസഫ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും ഡിപ്രെഷനിൽ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചുമെല്ലാം അഞ്ജു അടുത്തിടെ തുറന്ന്…

Read More

നൈജീരിയയിൽ ബോട്ട് തകർന്ന് 27ലേറെ പേർ മരിച്ചു; നൂറിലേറെ പേരെ കാണാതായി

അബുജ: വടക്കൻ നൈജീരിയയിൽ ബോട്ട് തകർന്ന് 27ലേറെ പേർ മരിക്കുകയും നൂറിലേറെ പേരെ കാണാതാകുകയും ചെയ്തു. നൈജീരിയയിലെ കോഗിയിൽ നിന്ന് അയൽ സംസ്ഥാനമായ നൈജറിലേക്ക് പോയ ബോട്ട് ആണ് നൈജർ നദിയിൽ മുങ്ങിയത്. ബോട്ടിൽ ഇരുനൂറിലേറെ യാത്രക്കാരുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ 27 മൃതദേഹങ്ങൾ നൈജർ നദിയിൽ നിന്ന് രക്ഷാപ്രവർത്തകർ മുങ്ങിയെടുത്തു. പ്രാദേശിക സ്കൂബാ വിദഗ്ധരും സേനാംഗങ്ങളും ചേർന്ന് സംയുക്തമായാണ് മേഖലയിൽ രക്ഷാ പ്രവർത്തനം നടത്തുന്നതെന്നാണ് കോഗിയിലെ രക്ഷാസേനാ വക്താവ് അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. അപകടം നടന്ന് 12…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial