Headlines

കോളജ് വിദ്യാർത്ഥിനിയെ പിന്തുടർന്ന് കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: കോളജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ബിഹാർ സ്വദേശിയായ സഞ്ജയ് പസ്വാനാണ് പിടിയിലായത്. ഫറോക്ക് പോലീസും പന്തീരാങ്കാവ് പോലീസും സംയുക്തമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണയിൽ കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സഞ്ജയ് പസ്വാൻ കടന്നുപിടിക്കുകയായിരുന്നു. ഭയന്നോടിയെ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് Share on FacebookTweetFollow us

Read More

ആലപ്പുഴയിൽ ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

      ആലപ്പുഴ : ഒന്നര വയസ്സുള്ള കുഞ്ഞുമായി  പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ആലപ്പുഴ മാളിക മുക്കിലാണ് സംഭവം. 39 കാരൻ ഔസേപ്പ് ദേവസ്യയാണ് കുഞ്ഞുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും. ശേഷം ബന്ധുക്കൾക്ക് കൈമാറും. Share on FacebookTweetFollow us

Read More

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയിലാണ് സംഭവം. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സിപിഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്. വോളിബോൾ കളിയ്ക്കു ശേഷം ചായ കുടിക്കവെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു Share on FacebookTweetFollow us

Read More

സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ; പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അറസ്റ്റ്

മലപ്പുറം: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ…

Read More

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി; നിയമനം റവന്യു വകുപ്പിൽ

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പിൽ ക്ലർക് തസ്തികയിലാണ് ശ്രുതിയെ നിയമിക്കുക. നിയമനം നടത്താൻ വയനാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും വാഹനാപകടത്തിൽ ശ്രുതിക്ക് നഷ്ടമായി….

Read More

ഐടിഐകള്‍ക്ക് ശനിയാഴ്ച അവധി; പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കൂടാതെ ഐടിഐ പ്രവൃത്തി ദിവസമായ ശനിയാഴ്കള്‍ അവധിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവര്‍ക്ക് നൈപുണ്യത്തിനായി ഷിഫ്റ്റ് പുനഃക്രമീകരിക്കും. ചാല ഗവണ്‍മെന്റ് ഐടിഐയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആദ്യഷിഫ്റ്റ് രാവിലെ ഏഴര മുതല്‍ വൈകീട്ട് മൂന്ന് മണിവരെയായിരിക്കും. രണ്ടാം ഷിഫ്റ്റ് രാവിലെ പത്തുമണി മുതല്‍ വൈകീട്ട് 5.30വരെയുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പ്…

Read More

ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് പോയി; 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് പോയി. കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഇൻസ്റ്റഗ്രാം റീൽസിനെചൊല്ലി ജൂനിയര്‍-സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘര്‍ഷമുണ്ടായത്. കുറ്റാരോപിതരായ 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്നവഴിയില്‍ ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹിഷാമാണ് പരാതി നല്‍കിയത്. കുന്നുമ്മല്‍ ഉപജില്ലാ സ്കൂൾ…

Read More

പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം പരസ്പരമുള്ള സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം, ബന്ധം തകരുമ്പോള്‍ സ്ത്രീകള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഒരു സ്ത്രീ ദീര്‍ഘകാലമായി ഒരു പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, വിവാഹം കഴിക്കാമെന്ന് പുരുഷന്‍ നല്‍കിയ വാഗ്ദാനത്തിന്റെ പേരിലാണ് അത്തരം ബന്ധം ഉണ്ടായതെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം…

Read More

ഡൽഹി പ്രശാന്ത് വിഹാറിൽ  തിയേറ്ററിന് സമീപം സ്ഫോടനം

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ പിവിആർ തിയേറ്ററിന് സമീപം സ്ഫോടനം. ഇന്ന് രാവിലെയാണ് സംഭവം. സ്‌ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള മതിലിന് അടുത്താണ് സ്‌ഫോടനമുണ്ടായത്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി.അതേസമയം കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ഈ…

Read More

പോലീസുകാരന്റെയും സഹോദരൻ്റെയും അതിക്രമം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദിച്ചു

കാട്ടാക്കട : തിരുവനന്തപുരം കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം. മൈലക്കര ജംഗ്ഷനിലെ ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും പ്രതികൾ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവർ രാഹുൽ നാഥ്, സഹോദരൻ ശ്രീനാഥ് എന്നിവർ പിടിയിലായി. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. കടയിലെ അതിഥി തൊഴിലാളികളെ പറഞ്ഞയക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. കട ഉടമ സുധീഷിൻ്റെ തലയിൽ കമ്പിപ്പാര കൊണ്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial