Headlines

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദി വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമ്മീഷന്‍…

Read More

ന്യൂനമർദ്ധം കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരം വഴി തമിഴ് നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മഴ സാധ്യതയെ തുടർന്ന് ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ…

Read More

സംസ്ഥാനത്തെ ഐടിഐകളിൽ ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്

സംസ്ഥാനത്തെ ഐടിഐകളിലെ പഠന സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഇന്ന് എല്ലാ ഐടിഐ ക്യാമ്പസുകളിലും പഠിപ്പ് മുടക്ക് സമരം നടത്തും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് നാലുമണി വരെ നീളുന്നതാണ് ഐടിഐകളിലെ സമയക്രമം. ഇത് രാജ്യത്തെവിടെയും ഇല്ലാത്ത വിധത്തിലുള്ള സമയക്രമമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അങ്ങേയറ്റം സമ്മർദ്ദം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന പഠനപദ്ധതിയാണ് ഐടിഐകൾ പിന്തുടരുന്നതെന്നാണ് ആക്ഷേപം Share on FacebookTweetFollow us

Read More

വയനാട്ടിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പാർട്ടിവിട്ടു; നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി

വയനാട്: വയനാട്ടിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പാർട്ടി വിട്ടുപോയി. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി മധു ബിജെപിയിൽ നിന്ന് രാജിവച്ചത്. പാർട്ടിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും മധു ആരോപിക്കുന്നു. വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്ന് മധു പറയുന്നു. എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും…

Read More

അസം സ്വദേശിനിയായ യുവതിയെ കുത്തി കൊലപ്പെടുത്തി; മലയാളിയായ സുഹൃത്തിനായി തെരച്ചിൽ

ബെംഗളൂരു: ബെംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിൽ അസംകാരി യുവതിയെ കുത്തിക്കൊലപ്പെടുത്തി. അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. മലയാളിയായ ആൺസുഹൃത്ത് ആരവ് അനയാണ് കൊലയാളിയെന്നാണ് സംശയം. ഇന്നലെയാണ് യുവതിയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയ്ക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആരവ് അനയ് കണ്ണൂർ സ്വദേശിയെന്നാണ് പുറത്തുവരുന്ന വിവരം. ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയ് മരിച്ചത്. നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തത്….

Read More

കളിക്കുന്നതിനിടെ നാലു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു

ഒറ്റപ്പാലം : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് ഇന്ന് രാവിലെ 11.15ഓടെയാണ് സംഭവം. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകന്‍ അദ്വിലാണ് മരിച്ചത്. കിണറിന് ആള്‍മറയുണ്ടായിരുന്നില്ല. വീട്ടുകാരുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാര്‍ കിണറിലിറങ്ങി കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. Share on FacebookTweetFollow us

Read More

ലോഡ്‌ജിൽ മുറിയെടുത്ത യുവതിയെ മരിച്ച നിലയിൽ ; ഒപ്പമുണ്ടായിരുന്ന യുവാവ് കടന്ന് കളഞ്ഞു

കോഴിക്കോട് : കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി എത്തിയതെന്നാണ് വിവരം. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ടുവരാമെന്ന് പറഞ്ഞ് യുവാവ് ഇന്നലെ രാത്രി പുറത്ത് പോയെങ്കിലും പിന്നീട് തിരിച്ചുവരാതിരിക്കുകയായിരുന്നു. ഇന്നാണ് യുവതിയെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പോലീസ് പറഞ്ഞു.മൃതദേഹത്തിൽ പുറത്ത് പരുക്കുകളൊന്നും…

Read More

ആര്‍ഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാര്‍ശ

തിരുവനന്തപുരം : ആര്‍ഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാര്‍ശ. വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം. നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേര്‍പ്പെടുത്തണമെന്ന് കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന്നാവശ്യപ്പെടുന്നതാണ് കമ്മിഷന്റെ പഠനറിപ്പോര്‍ട്ട്. സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ക്ക് കേസില്‍ അന്തിമ തീരുമാനംവരെ പുനര്‍വിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. പി.എസ്.സി. അപേക്ഷകളില്‍ സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താന്‍ കോളവും വേണം. കേസുകളുടെ വിചാരണയും വിധിയും വൈകുന്നതിന്റെ കാരണം ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുനല്‍കാന്‍ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെടാം. സ്ത്രീധനമരണ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ…

Read More

പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടി; കെ.എം.ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴ കേസില്‍ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടി. വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സർക്കാറും ഇ.ഡിയും നൽകിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ഹൈകോടതി വിധിയിൽ ഇടപടേണ്ട സാഹചര്യം നിലവിലില്ലെന്നും വാക്കാലുള്ള പരമർശങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്നും ജസ്റ്റിസ് അഭയ് എസ്.ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25…

Read More

ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ പതിപ്പിച്ചു

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ പതിപ്പിച്ചു. കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവർ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. തോൽവിയുടെ സാഹചര്യത്തിൽ മുരളീധരന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ തുടങ്ങിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ ഇന്നലെ പ്രതികരിച്ചിരുന്നു. പറയാനുള്ളത് പറയേണ്ട വേദിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial