രണ്ടാഴ്ച മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; അമ്മയടക്കം മൂന്നുപേർ പിടിയിൽ
കോയമ്പത്തൂർ: രണ്ടാഴ്ച മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അമ്മയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കുഞ്ഞിന്റെ അമ്മ സ്വാമിച്ചെട്ടിപ്പാളയം ചിന്നക്കണ്ണൻ പുതൂരിലെ നന്ദിനി (22), കുഞ്ഞിനെ വാങ്ങിയ കൂടലൂർ കൗണ്ടൻപാളയത്തെ അനിത (40), വിൽക്കാൻ സഹായിച്ച ദേവിക (42) എന്നിവരെയാണു തുടിയല്ലൂർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് ആണ് വിറ്റത്. കുഞ്ഞിനെ തൽക്കാലം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. 14നു മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലാണു നന്ദിനി പെൺകുഞ്ഞിനെ പ്രസവിച്ചത്. ബനിയൻ…

