അങ്കമാലി ബാറിൽ അടിപിടി; യുവാവ് കുത്തേറ്റു മരിച്ചു
കൊച്ചി: ബാറിൽ ഉണ്ടായ അടിപിടിക്ക് പിന്നാലെ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലിയിലാണ് സംഭവം. കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരൻ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ഓടെ ഹിൽസ് പാർക്ക് ബാറിൽ വെച്ചാണ് സംഘർഷമുണ്ടായത്. കുത്തേറ്റയുടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്. Share on FacebookTweetFollow us

