യുപിയിൽ അധ്യാപകൻ പീഡിപ്പിച്ച 14 കാരി മരിച്ചു. മരണം ചികിഝയിലിരിക്കെ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധ്യാപകൻ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. കുട്ടി പഠിക്കുന്ന സ്കൂളിലെ കായികാധ്യാപകനായ വിശ്വംഭര്‍ ആണ് പ്രതി. പീഡനവിവരം പുറത്തുപറയാതിരിക്കാൻ എട്ടാംക്ലാസുകാരിയുടെ കുടുംബത്തിന് 30,000 രൂപ അധ്യാപകൻ നൽകുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് കുട്ടി മരിച്ചത്. സോണഭദ്ര ദുധി സ്വദേശിനിയായ 14 വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബലാത്സംഗത്തിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന പെണ്‍കുട്ടി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു സര്‍വകലാശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌കൂളിലെ കായികാധ്യാപകനായ വിശ്വംഭര്‍ എന്നയാളാണ് 14-കാരിയെ ബലാത്സംഗം ചെയ്തതെന്നാണ്…

