2005 ൽ എടുത്ത 5 കോടിയുടെ വായ്പ തിരിച്ച് അടച്ചില്ല; രാജ്പാൽ യാദവിൻ്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ബാങ്ക്
മുംബൈ: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ബാങ്ക്. ലോണ് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലുള്ള താരത്തിന്റെ വീടും സ്ഥലവും ബാങ്ക് പിടിച്ചെടുത്തത്. സ്വന്തം മാതാപിതാക്കളുടെ പേരില്‍ നിര്‍മാണ കമ്പനി ആരംഭിക്കാനാണ് താരം മുംബൈയിലെ ഒരു ബാങ്കില്‍ നിന്ന് 2005 ല്‍ അഞ്ച് കോടി രൂപ വായ്പ എടുക്കുന്നത്. ഷാജഹാന്‍പൂരിലെ സ്ഥലം ഈടുവെച്ചാണ് വായ് എടുത്തത്. എന്നാല്‍ ഇത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പലിശ കൂടി 11 കോടി ആവുകയായിരുന്നു. ഇതോടെയാണ് സ്ഥലം കണ്ടുകെട്ടിയത്. വര്‍ഷത്തില്‍…

