തൃശൂരിലെ എടിഎം കവര്‍ച്ചാ സംഘം തമിഴ്നാട്ടില്‍ പിടിയില്‍; ഏറ്റുമുട്ടലിനിടെ ഒരു പ്രതി കൊല്ലപ്പെട്ടു, പോലീസുകാർക്ക് പരിക്ക്
തൃശൂർ: തൃശ്ശൂരിൽ മൂന്നിടങ്ങളിൽ എസ്ബിഐയുടെ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു. കൂടാതെ രണ്ടു പോലീസുകാർക്കും പരിക്ക് ഏറ്റിട്ടുണ്ട്. പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ്…

