പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വയോധികന് ഒമ്പത് വർഷം കഠിന തടവ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ വയോധികന് തടവ് ശിക്ഷ. പുതുപ്പാടി കണ്ണപ്പൻകുണ്ട് കളത്തിൽവീട്ടിൽ കാസി(67)മിനെയാണ് ഒൻപത് വർഷം കഠിനതടവിന് ശിക്ഷിച്ചത്. പ്രതി 30,000 രൂപ പിഴ പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും ഒടുക്കണമെന്നും കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് അമ്പിളിയുടെ ശിക്ഷാവിധിയിൽ പറയുന്നു. പിഴ സംഖ്യ അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണം. 2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയായ പെൺകുട്ടിയെ പ്രതി വീടിന് സമീപത്തെ കാലിത്തൊഴുത്തിൽ…

