വീട്ടിൽ അതിക്രമിച്ച് കയറി 15വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 42 വയസുകാരന് എട്ടുവർഷം തടവും 60,000 രൂപ പിഴയും

അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടുവർഷം തടവും 60000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ശാന്തൻപാറ തോട്ടുവായിൽ വീട്ടിൽ അനീഷ് (42) ആണ് പ്രതി. വീട്ടിൽ ടി വി കണ്ടുകൊണ്ടിരുന്ന 15വയസ്സുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ദേവികുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ കോടതി ജഡ്ജ് എം.ഐ ജോൺസനാണ് വിധി പറഞ്ഞത്. 2022 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കെയാണ് വീട്ടിൽ അതിക്രമിച്ച്…

Read More

വ്യക്തികളെ ജനിച്ച മതത്തിൽ കെട്ടിയിടാനാവില്ല; സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി

കൊച്ചി: സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും പുതിയ മതം സ്വീകരിച്ച സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് തിരുത്താൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു. സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം തിരുത്താൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കില്‍ പോലും, ഒരു വ്യക്തിയെ അവന്റെ ജനനം കൊണ്ട് മാത്രം ഒരു…

Read More

പാലക്കാട് സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു

പാലക്കാട്: സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. വാഹനത്തിന്റെ മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. കുട്ടി റോഡ് മുറിച്ച കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. Share on FacebookTweetFollow us

Read More

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വരുത്തി; സ്കൂൾ ബസ് തടഞ്ഞത് മണിക്കൂറുകളോളം; എംവിഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലക്നൌ: സ്കൂൾ ബസ് തടഞ്ഞ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ റീജിയണൽ ഇൻസ്പെക്ടർ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ചിത്രകൂടിൽ വച്ചാണ് സംഭവം. വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വന്നതിനാലാണ് റീജിയണൽ ഇൻസ്പെക്ടർ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ നടപടി എടുത്തത്. ചൊവ്വാഴ്ചയാണ് ചിത്രകൂടിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളുമായി എത്തിയ ബസുകളാണ് എആർടിഒ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. ബസിന്റെ ഫിറ്റ്നെസ് കാലാവധി തീർന്നെന്ന് വിശദമാക്കിയായിരുന്നു മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നടപടി. പിടിച്ചെടുത്ത വാഹനം പത്ത് കിലോമീറ്ററോളം…

Read More

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; കൊല്ലത്ത് 8 വയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം : കുടുംബത്തോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 8 വയസ്സുകാരന് ദാരുണാന്ത്യം. ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് ( 8) മരിച്ചത്. പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയിറങ്ങിയാണ് അപകടമുണ്ടായത്. Share on FacebookTweetFollow us

Read More

അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ആഗസ്റ്റ് 8 വരെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. ആഗസ്റ്റ് 8 വരെ അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിൽ റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയയുടെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയിൽ ജൂലൈ 29ന് സുപ്രീംകോടതി വാദം കേൾക്കും. തെളിവുകൾ ഇല്ലാതിരുന്നിട്ടും…

Read More

ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രൻ വധക്കേസ്; സിപിഎമ്മുകാരായ 14 പ്രതികളും കുറ്റക്കാർ; ശിക്ഷ വിധിക്കുക ഈ മാസം 30ന്

കൊല്ലം: ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ ഉൾപ്പെടെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഈ മാസം 30 ന് പ്രതികൾക്കുള്ള ശിക്ഷ വിധിക്കും. അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ…

Read More

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; പിന്നാലെ പണം തട്ടാനും ശ്രമം; പൊലീസുകാരന് സസ്പെൻഷൻ

കണ്ണൂർ: സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസുകാരനെതിരെ നടപടി. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. കണ്ണൂർ കോട്ടയിലെത്തിയപ്പോഴായിരുന്നു സ്ത്രീയ്ക്കും പുരുഷനും ദുരനുഭവം ഉണ്ടായത്. സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാറാണ് സസ്പെൻ്റ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. Share on FacebookTweetFollow us

Read More

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; മൂന്നു വയോധികർ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുവയോധികർ അറസ്റ്റിൽ. തമിഴ്നാട്ടിലെ അരിയല്ലൂർ ജിലയിലാണ് സംഭവം. ജയങ്കൊണ്ടത്തിന് സമീപമുള്ള ഗ്രാമവാസികളായ രാജേന്ദ്രൻ (65), ചിന്നതമ്പി (70), പനീർശെൽവം (76) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ആറാം ക്ലാസുകാരിയായ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. സ്‌കൂൾ അവധിദിനത്തിൽ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് മൂവരുംചേർന്ന് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മ തിരിച്ചെത്തിയപ്പോൾ വീട്ടിൽ ചിലർ വന്നുപോയതായി കുട്ടി പറഞ്ഞു. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ജയങ്കൊണ്ടം മഹിളാപോലീസ് പോക്‌സോ നിയമപ്രകാരം…

Read More

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത് പ്രണയം നടിച്ച്; ചിത്രം പ്രചരിപ്പിച്ച 22 വയസുകാരന് എട്ട് വർഷം തടവ്

പറവൂര്‍: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചതിന് യുവാവിന് എട്ട് വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കല്‍ നിഖിലിന് (22) അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കും. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി ടി.കെ. സുരേഷ് ഉത്തരവിട്ടു. 2021 മാര്‍ച്ചിലാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പ് വഴി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial