തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി; ദൃശ്യങ്ങൾ പുറത്ത്, നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കിട്ടി
കൊല്ലം : പുനലൂർ തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയിത്. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങൾ തൊട്ടടുത്തുള്ളവരുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു. ആളുകൾ പേടിച്ചെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് പൊലീസും ഫയർഫോഴ്സും…

