സർക്കിൾ ഇൻസ്‌പെക്ടർ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്
പത്തനംതിട്ട: ഭക്ഷണപ്പൊതികളിൽ പ്രത്യേകിച്ച് ഹോട്ടലുകളിൽ നിന്ന് വാങ്ങുന്നവയിൽ ഈച്ചയും പല്ലിയും ഒക്കെയും കിടക്കുന്നത് സമീപകാലത്ത് ഒരുപാട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തവണ പഴുതാര ആണ് വില്ലൻ. കിട്ടിയത് ബിരിയാണിയിൽ നിന്നും. അവിടം കൊണ്ടും തീരുന്നില്ല.കിട്ടിയതാർക്കെന്നത് ജീവനുണ്ടെങ്കിൽ പഴുതാര പോലും ഒന്ന് പേടിക്കും. തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ആണ് ചത്ത പഴുതാരയെ കിട്ടിയത്. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ്…

