മലപ്പുറം: കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുവാരക്കുണ്ട് ചുള്ളിയോട് സ്വദേശി പൊട്ടൻ തൊടിക
സനൂഫ് (ചിഞ്ചു-34) ആണ് മരിച്ചത്. മാതാവ് ഫാത്തിമയോടൊപ്പം ബൈക്കിൽ ഇരിങ്ങാട്ടിരിയിലെ ബന്ധു വീട്ടിലേക്ക് പോകുമ്പോളാണ് അപകടം. ഇരിങ്ങാട്ടിരി പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഫാത്തിമ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കരുവാരക്കുണ്ട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ബൈക്കിലിടിച്ചത്. പ്രവാസിയായ സനൂഫ് ഒരു വയസ് പ്രായമുമുള്ള കുട്ടിയെ കാണാനായി ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. ഖബറടക്കം മൃതദേഹ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച പണത്തുമ്മൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടക്കും. പിതാവ് അലി. ഭാര്യനാസിറാ തസ്നി

