ബസും ബൈക്കും കൂട്ടിയിച്ച് പോളി ടെക്നിക് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസും ബൈക്കും കൂട്ടിയിച്ച് മേൽമുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ സി.മുഹമ്മദ് ഹാഷിർ( 19 )ആണ് മരിച്ചത്. രാവിലെ മറ്റൊരു വിദ്യാർത്ഥിക്കെപ്പം കോളേജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല.

Read More

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി വിവേക് കൃഷ്ണയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു സുഹൃത്തിന് പരിക്കേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിന് സമീപത്തുവച്ച് യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ടികെഎം എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് വിവേക്. പരിക്കേറ്റ തങ്കശ്ശേരി സ്വദേശി വിരാജിത് മനോജിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴിയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.

Read More

വാഹന അപകടത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായ യുവതി മരിച്ചു.

പാലക്കാട്: വാഹനപകടത്തിൽ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപമുണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൃഷ്ണ ലത സ്കൂട്ടറില്‍ പോകുന്നതിനിടെ പിറകിൽ കാർ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു. ചുനങ്ങാട് എ വി എം എച്ച്…

Read More

കാളിയമ്പുഴ ബസ് അപകടം, മരണം 2 ആയി

കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാല്‍ സ്വദേശിനിയും മരിച്ചിരുന്നു. വേലംകുന്നേല്‍ കമലം (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്‌ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും…

Read More

കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇരുചക്ര വാഹനംഇടിച്ച് രണ്ട് മരണം

കിളിമാനൂരിൽ വാഹനഅപകടം രണ്ട് പേർ മരിച്ചു.ടൂവീല൪ യാത്രക്കാരായ പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായരഞ്ജു(36), അനി(40) ഇവർ സഞ്ചരിച്ച ടൂവീല൪ കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകട൦ ഉണ്ടായത്ത്.ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന അപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മെഡിക്കൽകോളേജ് മോ൪ച്ചറിയിൽ.

Read More

കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു. പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ…

Read More

പാലക്കാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടിൽ ശിവശങ്കരന്‍റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. ആഗ്സ്റ്റ് 17 ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ശോഭനയേയും മകൾ ശില്പയേയും കാർ ഇടിച്ച് തെറിപ്പിച്ചത്. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു അമ്മയും മകളും. ബസ് സ്റ്റോപ്പിലേക്ക് പോവാനായി…

Read More

ആലപ്പുഴയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: കരുമാടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടിൽ പരേതനായ പ്രഭാകരകുറുപ്പിന്റെ മകൻ ബിനു (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ തിരുവല്ല – അമ്പലപ്പുഴ റോഡിൽ കരുമാടി കളത്തിൽ പാലത്തിന് കിഴക്കു ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. അമ്പലപ്പുഴ പടിഞ്ഞാറെ നട ഓട്ടോസ്റ്റാന്റിൽ ഓടുന്ന ബിനു കരുമാടിയിലെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. റോഡിനു സമീപത്തെ പോസ്റ്റിൽ തട്ടാതിരിക്കാൻ ഓട്ടോ തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിൽ…

Read More

മലപ്പുറത്ത് വാഹന അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വയസുകാരി ശ്വാസം മുട്ടി മരിച്ചു.

മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്‍റേയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു സംഭവം. പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് കുഞ്ഞിന്‍റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം. കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്‍റെ വിവാഹം ഞായറാഴ്ച…

Read More

കൊച്ചിയിൽ ടിപ്പർ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രികയായ ഡോക്ടർക്ക് ദാരുണാന്ത്യം

മരട്: മരട് കാളാത്ര ജംക്‌ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ടിപ്പർ ലോറിക്ക് അടിയിൽ പെട്ടാണ് ഡോക്ടർ മരിച്ചത്. മരട് വിടിജെ എൻക്ലേവ്– അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് മരിച്ചത്. 42 വയസ്സായിരുന്നു. ടിപ്പർ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനാണ് ലോറി ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി. പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial