Headlines

ദുബായിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരണപെട്ടു

ദുബൈ: ദുബൈയിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് ആണ് മരിച്ചത്. 32 വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഖിസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നും വീണാണ് അപകടം ഉണ്ടായത്. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കും. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുനിയിൽ അസീസിന്‍റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കൾ: അലീന…

Read More

സഹോദരിയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ച് യുവതി മരിച്ചു

മലപ്പുറം: മലപ്പുറം സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി മരിച്ചു. വൈലത്തൂര്‍ ഇട്ടിലാക്കല്‍ സ്വദേശി കമറുന്നീസ(47)യാണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടിയാലാണ് ദാരുണമായ അപകടം. കമറുന്നീസയും സഹോദരിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്കു വീണ കമറുന്നീസയുടെ ശരീരത്തിലൂടെ ലേറി കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സഹോദരിയേയും മകനെയും ആശിപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

മസ്കത്ത്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച മൂവരും. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കമലേഷ് ബെർജ (46),ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ് മകളായ ദിക്ഷ, റാം മോഹൻ ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ അമ്മ രാധാറാണി തുടങ്ങിയവരെ പരിക്കുകളോടെഹൈമ ആശുപത്രിയിൽ പ്രവശേിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒമാൻ സന്ദർശിക്കാനെത്തിയ സംഘം സലാലയിൽനിന്ന്…

Read More

ഊട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു.

സുല്‍ത്താന്‍ബത്തേരി: ഊട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. മേപ്പാടി റിപ്പണ്‍ സ്വദേശി അഞ്ചുകണ്ടം കരീമിന്റേയും സഫിയയുടേയും മകന്‍ ഷെഫീഖ് ആണ് മരിച്ചത്. 29 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഷെഫീഖും ഭാര്യ അഷ്മിതയും സഞ്ചരിച്ച ബൈക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം

Read More

വെമ്പായത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വെമ്പായം  കൊപ്പം സ്വദേശി ആമിനയാണ് (19) മരിച്ചത്. 5 ദിവസം മുമ്പ് കൊപ്പത്ത് വച്ചായിരുന്നു അപകടം.ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം  പിക് അപ് വാനിൽ  ഇടിച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ  ആമിനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും   മരണം സംഭവിയ്ക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ഭർത്താവ് മഹേഷ് (വാവ – 22)ചികിത്സയിൽ തുടരുകയാണ്.

Read More

കോട്ടയത്ത് വാഹന അപകടത്തിൽ ഇന്നു വിവാഹിതനാവാനിരുന്ന യുവാവിന് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്ന് ജിജോ ജിൻസന്റെ വിവാഹം നടക്കാനിരിക്കെയാണ് മരണം. ബുധനാഴ്ച്ച രാത്രി എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് അപകടം സംഭവിച്ചത്. രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം. കുറവിലങ്ങാട്…

Read More

കണ്ണൂര്‍ കാടാച്ചിറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കാടാച്ചിറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കാടാച്ചിറ അരയാല്‍ത്തറ സ്വദേശി വൈഷ്ണവ് സന്തോഷാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 12 മണിക്ക് ആണ് സംഭവം. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രദ്യുതിന് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ കാടാച്ചിറ ഡോക്ടര്‍ മുക്കിന് സമീപത്തു വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും…

Read More

അരൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ആലപ്പുഴ: അരൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി കോന്നിച്ചിറയിൽ അക്ബർ ദിൽഷാദ് ആണ് മരിച്ചത്. 23 വയസായിരുന്നു. അരൂർ പൊലിസ് സ്റ്റേഷന് സമീപം ഉയരപ്പാത നിർമാണ നടക്കുന്ന സ്ഥലത്ത് അപകടമുണ്ടായത്. മേൽപ്പാലം നിർമ്മാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കർ ലോറിയുമായാണ് ദിൽഷാദിൻ്റെ ബൈക്ക് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ദിൽഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുക്കും

Read More

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാരിപ്പള്ളി:ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുപത്തിമൂന്ന് വയസുകാരനായ  പള്ളിക്കൽ സ്വദേശി മുഹമ്മദ് ഹർഷിദ് ആണ് കാട്ടുപുതുശേരിയിൽ നടന്ന അപകടത്തിൽ മരിച്ചത്. പാരിപ്പള്ളി പള്ളിക്കൽ റോഡിൽ കാട്ടുപുതുശേരി മസ്ജിദിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പർ ലോറി നാട്ടുകാർ പള്ളിക്കലിൽ തടഞ്ഞിട്ടു. അപകടത്തിന് പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹർഷിദിന്‍റെ മരണം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പള്ളിക്കൽ പൊലീസ്…

Read More

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി കണ്ടക്ടർ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം ചുള്ളിമാനൂരിന് സമീപം കൊച്ചാട്ടുകാലിൽ നിയന്ത്രണം വിട്ട ബൈക്ക് കെ എസ് ആർ ടി സി ബസിലേക്ക് ഇടിച്ചു കയറി കണ്ടക്‌ടർ മരിച്ചു. നെടുമങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിലെ താൽക്കാലിക കണ്ടക്‌ടർ പാലോട് പച്ച സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. 53 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ – ചുള്ളിമാനൂർ റോഡിലൂടെ കടന്നുവന്ന ബസിലേക്ക് അനിൽകുമാറിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുളത്തുപ്പുഴയിൽ നിന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial