മരത്തടികൾ ഇറക്കുന്നതിനിടെ അപകടം.,തൊഴിലാളി മരിച്ചു.
മലപ്പുറം: മരത്തടികൾ താഴെയിറക്കാൻ ലോറിക്ക് മുകളിൽ കയറി കെട്ടഴിച്ചു. പിന്നാലെ താഴെ വീണ തൊഴിലാളിയുടെ മേൽ ഒന്നിനു പിറകേ ഒന്നായി മരത്തടികൾ വീണു. 54 കാരന് ദാരുണാന്ത്യം. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9 മണിയോടെ മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരങ്ങൾ ലോറിയിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീൻ. ഇതിനായി ലോറിക്ക് മുകളിൽ കയറി കയർ അഴിച്ചു. ഇതിനിടെ തെന്നി…

