വാഹന അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി മാടവന ജംക്‌ഷനു സമീപമുണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശി സനില ദയാൽ (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ സുജ സുബീഷ് (40), ഷൈനോദ് (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അരൂർ ഭാഗത്തു നിന്നു സുജയെ പിന്നിലിരുത്തി സനില ഓടിച്ചിരുന്ന സ്കൂട്ടറിന്റെ കണ്ണാടിയിൽ അതേ ദിശയിൽ നിന്നുവന്ന ബൈക്ക് തട്ടി. ഈ ബൈക്ക് നിർത്താതെ പോയി. ഇതോടെ…

Read More

കോഴിക്കോട് ബസ്സിനടിയിൽപ്പെട്ട് സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം

കക്കട്ടിൽ: ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് കക്കട്ടിൽ ടൗണിലാണ് സ്കൂട്ടർ യാത്രികൻ മരിച്ചത്.നരിപ്പറ്റ ഇല്ലത്ത്മീത്തൽ പരേതനായ കണ്ണന്‍റെ മകൻ 44കാരനായ രാജേഷാണ് മരിച്ചത്. ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിന്‍റെ പിൻചക്രങ്ങൾക്കടിയിൽപെട്ട രാജേഷ് തൽക്ഷണം മരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. രാജേഷ് ഒരു പെയ്ന്ററായി ജോലിനോക്കുകയായിരുന്നു. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹരിപ്പാട് ചെറുതന ആനാരി മാമ്പലശ്ശേരി ജയകുമാറിൻ്റെ മകൻ സഞ്ജു (21) ആണ് മരിച്ചത്. പുന്നപ്ര കാർമൽ പോളി മൂന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 9.15 ഓടെ ദേശീയപാതയിൽ വളഞ്ഞവഴിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്. മഴയെ തുടർന്ന് നിയന്ത്രണം തെറ്റിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സഞ്ജുവിനെ അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…..

Read More

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ മരിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരിയില്‍ കാറിടിച്ച് കാല്‍നടയാത്രികരായ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. എറണാകുളത്തു നിന്നു പാലക്കാടേക്കു പോവുകയായിരുന്ന കാറാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.

Read More

പത്തനംതിട്ടയിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരൻ മരിച്ചു

   പത്തനംതിട്ട : എംസി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരത്തേക്ക് പോയ പൊലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരൻ പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. 55 വയസായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു; കോഴിക്കോട് 59കാരന് ദാരുണാന്ത്യം

കോഴിക്കോട് ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദൻ തെറിച്ചുവീണത്.ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്തെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നുകിടക്കുകയായിരുന്നു. തുറന്നുകിടക്കുകയായിരുന്ന ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ കസബ പൊലിസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിൽ…

Read More

ബസും ബൈക്കും കൂട്ടിയിച്ച് പോളി ടെക്നിക് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസും ബൈക്കും കൂട്ടിയിച്ച് മേൽമുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ സി.മുഹമ്മദ് ഹാഷിർ( 19 )ആണ് മരിച്ചത്. രാവിലെ മറ്റൊരു വിദ്യാർത്ഥിക്കെപ്പം കോളേജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല.

Read More

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി വിവേക് കൃഷ്ണയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു സുഹൃത്തിന് പരിക്കേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിന് സമീപത്തുവച്ച് യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ടികെഎം എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് വിവേക്. പരിക്കേറ്റ തങ്കശ്ശേരി സ്വദേശി വിരാജിത് മനോജിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴിയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.

Read More

വാഹന അപകടത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായ യുവതി മരിച്ചു.

പാലക്കാട്: വാഹനപകടത്തിൽ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപമുണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൃഷ്ണ ലത സ്കൂട്ടറില്‍ പോകുന്നതിനിടെ പിറകിൽ കാർ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു. ചുനങ്ങാട് എ വി എം എച്ച്…

Read More

കാളിയമ്പുഴ ബസ് അപകടം, മരണം 2 ആയി

കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാല്‍ സ്വദേശിനിയും മരിച്ചിരുന്നു. വേലംകുന്നേല്‍ കമലം (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്‌ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial