Headlines

കോട്ടയം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഇടിച്ചു ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വയോധികന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വരുകയായിരുന്ന വയോധികനെ ആംബുലൻസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരണത്തിന് കീഴടങ്ങി. കോട്ടയം മാഞ്ഞൂർ സ്വദേശി 79 കാരനായ തങ്കപ്പൻ ആണ് മരിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് തങ്കച്ചനെ ആംബുലൻസിടിച്ചത്. മരുന്ന് വാങ്ങിയ ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വരികയായിരുന്നു വയോധികൻ. ഈ സമയം ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ…

Read More

സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു; രണ്ടര വയസുകാരിക്ക് ദാരുണന്ത്യം

തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീണത്. ഈ സമയം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

Read More

പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു

കൊല്ലം : പ്രഭാതസവാരിക്കിടെ കാറിടിച്ചു യുവതി മരിച്ചു.മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) യാണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Read More

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു

         ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട വിവരം വൈറ്റ്-നൈറ്റ് കോർപ്സ് ആണ് എക്സിലൂടെ അറിയിച്ചത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ…

Read More

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായപ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം: മൈലാപൂരിൽ മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൈലാപൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി ഫൈസൽ ആണ് മരിച്ചത്. ഫൈസലിനൊപ്പം സഞ്ചരിച്ച രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഫൈസലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി

    നിലയ്ക്കൽ : ശബരിമല തീർത്ഥാടകൻ ബസ് തട്ടി മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് തീർത്ഥാടകൻ ബസ് തട്ടി മരിച്ചത്. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. തമിഴ് നാട് തിരുവള്ളൂർ ജില്ല സ്വദേശിയാണ് ഗോപിനാഥ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തത് അപകടത്തിന് കാരണമായത്. മരിച്ച ഗോപിനാഥ്…

Read More

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.30ന് പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിലാണ് കാർ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിതിൻ, ബിജു എന്നിവര്‍ മരിച്ചത്. മലേഷ്യയിൽ നിന്ന് എത്തിയ മകളുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു….

Read More

മദ്രസ പഠന കാലത്ത് തുടങ്ങിയ പിരിയാത്ത സൗഹൃദം; മരണത്തിലും അവർ ഒരുമിച്ചു. നാലുപെൺകുട്ടികളുടെയും ഖബറടക്കം ഇന്ന്

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തിൽ സിമൻറ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂൾ വിദ്യാർഥിനികൾക്കും നാട് ഇന്ന് വിടനൽകും.അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്‌ന ദമ്പതികളുടെ മകൾ അയിഷ, പിലാതൊടി വീട്ടിൽ അബ്ദുൾ റഫീക്ക്,-സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലാം- ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ എന്നിവരെ തുപ്പനാട് ജുമാമസ്ജിൽ ഒരുമിച്ചാകും ഖബറടക്കുക. കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊതുദർശനമില്ല. ഇന്നലെ രാത്രിയിൽ തന്നെ പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. രാവിലെ ആറോടെ…

Read More

കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ: കോയമ്പത്തൂർ എൽ. ആൻഡ്. ടി ബൈപാസിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ ജേക്കബ്, ഭാര്യാ ഷീബ ജേക്കബ്, മകളുടെ 2 മാസം പ്രായമുള്ള മകൻ ആരോൺ എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മകൾ അലീനയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം നടന്നത്. നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു

Read More


പാലക്കാട് കല്ലടിക്കോട് വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി, നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട് : കരിമ്പ പനയംപാടത്ത് വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സിമന്റ്റ് ലോഡ് വഹിച്ച ലോറിയാണ് വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. കരിമ്പ ഹയർ സെക്കൻഡറി സ്കൂ‌ളിലെ വിദ്യാർത്ഥികളാണ് അപടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് കുട്ടികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സിമൻന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial