ആലപ്പുഴയിൽ മിനിലോറിയിടിച്ച് ബെക്ക് യാത്രക്കാരൻ മരിച്ചു.

ആലപ്പുഴ: കണ്ടല്ലൂരിൽ മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കണ്ടല്ലൂർ തെക്ക് ബേബിഭവനത്തിൽ ഇന്ദിരാത്മജൻ (ബേബി -60) ആണ് മരിച്ചത്.രാവിലെ 7.30ന് കളരിക്കൽ മണിവേലിക്കടവ് റോഡിലായിരുന്നു അപകടം നടന്നത്. ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റു. മണ്ണ് കയറ്റി വന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞതാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു.

Read More

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെ വാഹനാപകടം; കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്തിന് പോയി മടങ്ങിവരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെ ആണ് അപകടമുണ്ടായത്. അപകട സമയത്ത് ഹൃദയാഘാതവും ഉണ്ടായിരുന്നു.തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നിലവിൽ കൊല്ലത്താണ്. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ, യുവാക്കൾ, കോൺഗ്രസ് പ്രവർത്തകർ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരിക്കുന്നത്.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial