Headlines

എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; 4 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്ത് രാത്രിയോടെയാണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു. രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തൃശൂരിൽ സ്വകാര്യ ബസും കാറും കൂടിയിടിച്ച് യുവാവ് മരിച്ചു.

തൃശ്ശൂർ: ഗുരുവായൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ ഓടിച്ചിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി 23കാരനായ ശരൺ കൃഷ്ണയാണ് മരിച്ചത്. എടമുട്ടത്ത് ദേശീയ പാതയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. തുടർന്ന് നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാർ ഓടിച്ചിരുന്നത് ശരൺ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.

Read More

സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സ്കൂട്ടർ യാത്രികരായ കഞ്ഞിക്കുഴി ആയിരംതൈയിൽ മുരുകേഷ്,ശിവകുമാർ എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി വീണുമരിച്ചു;ബൈക്കോടിച്ച യുവാവ് അറസ്റ്റിൽ

മുംബൈ: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി വീണുമരിച്ച സംഭവത്തിൽ ബൈക്കോടിച്ച യുവാവിനെതിരെ കേസെടുത്തു. മുംബൈയിലെ പന്ത് നഗർ പൊലീസാണ് മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി യുവാവിനെതിരെ കേസെടുത്തത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂർ സ്വദേശിയായ ഇർഫാൻ ഖാൻ(28) എന്ന യുവാവാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയുണ്ടായാണ് അപകടമുണ്ടായത്. ഇർഫാൻ ഖാനും സുഹൃത്തായ മേഘ ഷഹാന എന്ന 25കാരിയും ബൈക്കിൽ യാത്ര ചെയ്യവെ ഘാട്കോപറിലെ വിഖ്രോറി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വച്ച് ബൈക്കിൽ…

Read More

കൊച്ചിയിൽ വാഹന അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വാഹനാപകടത്തിൽ വിദ്യാ‌ർത്ഥിനി മരിച്ചു. വയനാട് ചുണ്ടേൽ സ്വദേശിനി ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയാണ് മരിയ. തുണ്ടത്തിൽ ഷാന്‍റി ആന്‍റണിയുടെയും രാജി ഷാന്‍റിയുടെയും മൂത്ത മകളാണ് മരണപ്പെട്ട ആൻമരി. സംസ്കാരം ചുണ്ടേൽ സെന്‍റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ നടന്നു. ഏയ്ഞ്ചൽ റോസ്, അസിൻ മരിയ എന്നിവരാണ് സഹോദരങ്ങൾ.

Read More

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

മൂവാറ്റുപുഴ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വാളകം പാലന്നാട്ടിൽ കവല അയ്യപ്പിള്ളിൽ ജോർജിന്റെ മകൻ ദയാൽ ജോർജ് (36) ആണ് മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളകം കവലയിൽ ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം. ദയാലിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. സംസ്കാരം പിന്നീട് നടത്തും. അപകടം നടന്ന ശേഷം റോഡിൽ പരുക്കേറ്റ് കിടന്ന ദയാലിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പ്രദേശത്തെ ഓട്ടോറിക്ഷക്കാരെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തുടർന്ന് ഇന്ന്…

Read More

കരുനാഗപ്പള്ളിയിൽ പിക്കപ്പ് വാനും ബൈക്കൂം കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

    കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്.ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അൽത്താഫ് മരണപ്പെട്ടു. ഐഎച്ച്ആർ ഡി കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അൽത്താഫ്. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരുക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Read More

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 യാത്രക്കാർ മരിച്ചു

    ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചു. അൽമോഡ ജില്ലയിലെ മർചുളയിൽ ആണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരുക്കുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബസ് 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ 40 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. പൌഡി ഗഡ്വാളിൽനിന്നും കുമൗണിലെ രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്. പൊലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്….

Read More

സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ചു യുവതി മരിച്ചു

തൃശൂർ : ആമ്പല്ലൂരിൽ സ്കൂട്ടർ വൈദ്യുതിതൂണിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനിക്ക് പരിക്ക്. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടിൽ സാജന്‍റെ മകളും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം വിദ്യാർഥിയുമായ ഇന്ദുപ്രിയ(20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ പാലപ്പിള്ളി വലിയകുളത്താണ് അപകടം. തലയ്ക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സഹപാഠികളായ നാലുപേർ ചേർന്ന് രണ്ട് സ്കൂട്ടറിലാണ് ഡാം കാണാൻ പോയത്.

Read More

ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കൊച്ചി: ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജോഷ് എന്ന ആളാണ് മരിച്ചത്. അജിത്, രഞ്ജി, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഇരുമ്പനത്താണ് സംഭവം. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിൽ ഇരുമ്പനം പാലത്തിന് സമീപത്തുവച്ച് കൂട്ടിയിടിച്ചായിരുന്നു അപകടം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial