ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; ഡോക്ടർക്ക് ദാരുണാന്ത്യം

തൃശൂർ: ടോറസ് ലോറിക്ക് പിന്നിലായി കാറിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർ മരിച്ചു. തൃശൂർ ശ്രീനാരായണപുരത്തായിരുന്നു സംഭവം. കൊല്ലം കടപ്പാക്കട സ്വദേശിയായ ഡോ. പീറ്റർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പൂവുത്തുംകടവ് സർവ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിൽ വെച്ചാണ് സംഭവമുണ്ടായത്. അപകടത്തെത്തുടർന്ന് സാരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് അധ്യാപകൻ ദാരുണാന്ത്യം

പാലക്കാട്: ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് അധ്യാപകൻ ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിലായിരുന്നു അപകടം. ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. ഇദ്ദേഹം പാലക്കാട് നിന്ന് ലക്കിടിയിലുള്ള കോളേജിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ഇദ്ദേഹത്തിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും

Read More

കോഴിക്കോട് പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ചു; വിമാനത്താവളത്തിലേക്ക് പോകവെ 19 കാരന് ദാരുണാന്ത്യം; 4 പേർക്ക് പരിക്ക്

കോഴിക്കോട്: ലോറി വലതുവശത്തേക്ക് തിരിയുന്നതിനിടെ കാർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി. 19 കാരന് ദാരുണാന്ത്യം. ദേശീയപാതയിൽ പന്തീരാങ്കാവിന് സമീപം അത്താണിക്കടുത്ത് വച്ചാണ് തിങ്കളാഴ്ച രാത്രി അപകടം ഉണ്ടായത്. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ 19 കാരനായ ഷിഫാസാണ് മരിച്ചത്. ഗൾഫിൽ പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന പിതാവ് അബ്ദുൽ മജീദ് (44), ആയിഷ (37) മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു…

Read More

സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം : റീൽസ് താരം വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ്(30) ആണ് മരിച്ചത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് അപകടം നടന്നത്. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവൈ അപകടം; ബസിനടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

കൊച്ചി മറൈൻ ഡ്രൈവ് മേനകയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.തോപ്പുംപടി സ്വദേശി സനിത (36) ആണ് മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു

Read More

ബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾക്ക് ഇടയിൽപ്പെട്ട ദമ്പതികളിൽ യുവതി മരിച്ചു ഭർത്താവിന് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം മേനക ജങ്ഷനിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾക്ക് ഇടയിൽ പെട്ട് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പുറകിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ലോറികൾ കൂട്ടിയിടിച്ചത്. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർക്കാണ് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ 40 കാരൻ അറുമുഖ സുന്ദര പെരുമാൾ ആണ് മരിച്ചത്. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊല്ലത്തു നിന്നും ആറ്റുകാലിലേക്ക് 19 യാത്രക്കാരുമായി വന്ന ടെമ്പോ ട്രാവലർ ആക്കുളം പാലത്തിൽ വച്ച്…

Read More

ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പാചകത്തൊഴിലാളിക്ക് ദാരുണാന്ത്യം

      ആലപ്പുഴ: കൈനടിയിൽ സ്‌കൂളിലുണ്ടായ അപകടത്തിൽ പാചക തൊഴിലാളി മരിച്ചു. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്. ഇന്ന് സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോൾ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് കണ്ടത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസിൻ്റെ…

Read More

കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

Read More

ട്രാവലർ സ്കൂട്ടറിൽ ഇടിച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

കൊച്ചി: ആലുവ-മൂന്നാർ റോഡിൽ കോളനിപ്പടിക്ക് സമീപം ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യാത്രികയായ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഒളനാട് സ്വദേശി പി.എസ് ലൈജു (41)വിനെ ഗുരുതരമായ പരിക്കുകളോടെ ‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും വന്ന ട്രാവലർ ഇടിക്കുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ചു തന്നെ സുനിത വില്യം മരിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial