ബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾക്ക് ഇടയിൽപ്പെട്ട ദമ്പതികളിൽ യുവതി മരിച്ചു ഭർത്താവിന് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം മേനക ജങ്ഷനിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾക്ക് ഇടയിൽ പെട്ട് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പുറകിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ലോറികൾ കൂട്ടിയിടിച്ചത്. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർക്കാണ് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ 40 കാരൻ അറുമുഖ സുന്ദര പെരുമാൾ ആണ് മരിച്ചത്. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊല്ലത്തു നിന്നും ആറ്റുകാലിലേക്ക് 19 യാത്രക്കാരുമായി വന്ന ടെമ്പോ ട്രാവലർ ആക്കുളം പാലത്തിൽ വച്ച്…

Read More

ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പാചകത്തൊഴിലാളിക്ക് ദാരുണാന്ത്യം

      ആലപ്പുഴ: കൈനടിയിൽ സ്‌കൂളിലുണ്ടായ അപകടത്തിൽ പാചക തൊഴിലാളി മരിച്ചു. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്. ഇന്ന് സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോൾ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് കണ്ടത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസിൻ്റെ…

Read More

കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

Read More

ട്രാവലർ സ്കൂട്ടറിൽ ഇടിച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

കൊച്ചി: ആലുവ-മൂന്നാർ റോഡിൽ കോളനിപ്പടിക്ക് സമീപം ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യാത്രികയായ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഒളനാട് സ്വദേശി പി.എസ് ലൈജു (41)വിനെ ഗുരുതരമായ പരിക്കുകളോടെ ‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും വന്ന ട്രാവലർ ഇടിക്കുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ചു തന്നെ സുനിത വില്യം മരിച്ചു

Read More

പാലക്കാട് നിയന്ത്രണം വിട്ട കാർ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറി കടയുടമയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാർ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറി കടയുടമയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 7:15 ഓടെ പാലക്കാട് ആലത്തൂരിലാണ് കാർ റോഡരികിലെ ചായക്കടയിൽ ഇടിച്ചു കയറിയത്. തെന്നിലാപുരം കിഴക്കേത്തറ 58 കാരനായ കണ്ണൻ ആണ് മരിച്ചത്. വെനിലാപുരം കിഴക്കേത്തറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പെട്ടിക്കടയിൽ ചായ കച്ചവടം നടത്തുകയായിരുന്നു. ഇന്ന് രാവിലെ  ഇദ്ദേഹം പെട്ടിക്കടയ്ക്ക് മുൻപിൽ നിൽക്കുന്ന സമയത്താണ് അപകടം. ആലത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കണ്ണനെ ഇടിച്ച ശേഷം പെട്ടിക്കടയും തകർന്നു….

Read More

നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു യുവാവ് മരിച്ചു

ചെമ്മാട്: കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരം. ചെന്നിത്തല സ്വദേശി അജിത്തിന്റെ മകൻ ജഗൻ (23) ആണ് മരിച്ചത്. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി. മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് രാത്രി തിരിച്ചു മടങ്ങും വഴിയാണ് അപകടം. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരു ബൈക്കുകളും പൂർണമായി തകർന്നു.

Read More

മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടില്‍ അപകടത്തില്‍ മരിച്ചു

മലപ്പുറം : മലപ്പുറം സ്വദേശിയായ മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടില്‍ ലോറിയില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചു. ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്പില്‍ പൂളാങ്കുണ്ടില്‍ തരകന്‍ പരേതനായ അബ്ദുല്‍കരീം-റംലത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് സദഖത്തുല്ല വഹാബി(32), മകന്‍ മുഹമ്മദ് ഹാദി (4) എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ(രണ്ടര) എന്നിവരാണ് ഉദുമല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാവനൂര്‍ ഇരുവേറ്റിയില്‍ മദ്‌റസ അധ്യാപകനായ സദഖത്തുള്ള കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലെ…

Read More

പഴനിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

പഴനിയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഭാര്യയും രണ്ടുവയസ്സുകാരി മകളും ഗുരുതരാവസ്ഥയിലാണ്. പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡിലാണ് അപകടം. പിതാവും മകനും അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാട്ടുകാര്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ക്രെയിനെത്തി കാര്‍ അപകട സ്ഥലത്തു നിന്നും മാറ്റി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial