
ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം.
കണ്ണൂർ: കണ്ണൂർ തളാപ്പ് മക്കാനി ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ടൗണിൽ നിന്നും പറശിനിക്കടവ് ഭാഗത്തേക്ക് പോകും വഴി റോഡിലെ ഡിവൈഡറിൽ ഇടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിന്റെ ആഘാതത്തിൽ സമീപത്തു കൂടി കടന്നു പോയ ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ…