വയനാട്ടിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കൽ വാസൻ്റെ മകൻ അമൽ (23) എന്നിവരാണ് മരിച്ചത്. ചെവ്വാഴ്ച്ച രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടമുണ്ടായത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് ഇരുവരും വന്ന സ്കൂട്ടർ പാതയോരത്തെ മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടർ…

Read More

തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓലപാളയത്തിന് സമീപം വെള്ളക്കോവിലില്‍ പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂര്‍ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം…

Read More

കാൽനട യാത്രക്കാരനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാല്‍നടയാത്രക്കാരനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. . ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു;രണ്ട് മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100…

Read More

ആലപ്പുഴയിൽ ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പിതാവും മകനും മരിച്ചു

ആലപ്പുഴ:ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും മകനും മരിച്ചു. ആലപ്പുഴയിലെ പുറക്കാട് ഇന്ന് രാവിലെയാണ് അപകടം. സുദേവിന്റെ ഭാര്യ വിനീതയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മൂവരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More

കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂർ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂരിൽനിന്ന് പഴയങ്ങാടി ഭാഗത്തേക്കു പോകുന്ന ബൈക്കും കണ്ണൂർ ഭാഗത്തേക്കു പോകുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. രാവിലെ 8.15 ഓടെയാണ് അപകടമുണ്ടായത്. കണ്ണപുരം പൂമാലകാവിനു സമീപത്തെ കെഎസ്‌ടിപി റോഡിലാണ് അപകടം. സഹയാത്രികനു ഗുരുതരമായി പരുക്കേറ്റു. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.

Read More

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം

പെരുമ്പാവൂർ: ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ഇന്നു രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ (52), നഴ്സിങ് വിദ്യാർത്ഥിനിയായ മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. ബ്ലെസിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാനായി പിതാവ് ബൈക്കിൽ കൊണ്ടുപോകവെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി….

Read More

ദേശീയപാതയിൽ ബൈക്ക് ലോറിയിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തുമണിയോടെ കോതമംഗലത്ത് തങ്കളം-കാക്കനാട് ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Read More

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അപകടം; മതിൽ ഇടിഞ്ഞു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

പുതുച്ചേരി: അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അപകടം. സമീപത്തെ മതിൽ ഇടിഞ്ഞു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. അരിയല്ലൂർ ജില്ലയിലെ നെടാകുറിച്ചി സ്വദേശികളായ ഭാഗ്യരാജ്, ബാലമുരുകൻ, അന്തോണിസാമി, കമൽഹാസൻ, രാജേഷ് കണ്ണൻ എന്നിവരാണ് മരിച്ചത്. വൈദ്യുത വകുപ്പ് ഓഫിസിൻ്റെ മതിൽ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ. മൂന്നു പേർ സംഭവ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്ന് രാവിലെ പുതുച്ചേരിയിലെ മരപ്പാലം പ്രദേശത്തെ വസന്ത് നഗറിലാണ് അപകടം. മതിലിനോട് ചേർന്നുള്ള അഴുക്കുചാൽ നിർമിയ്ക്കുന്നതിനായി 16…

Read More

മലപ്പുറത്ത് വാഹനാപകടത്തിൽ റിട്ട. അധ്യാപകൻ മരിച്ചു

മലപ്പുറം :വാഹനാപകടത്തിൽ റിട്ട. അധ്യാപകൻ മരിച്ചു.പെരിന്തൽമണ്ണ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എഎം എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കിഴക്കേതലക്കൽ സലാഹുദ്ദീൻ (72) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തരയോടെ ദേശീയ പാതയിൽ ഓരാടം പാലത്താണ് സംഭവം. അങ്ങാടിപ്പുറത്തു നിന്നും തിരൂർക്കാട്ടെക്കുള്ള യാത്രയ്ക്കിടെ മലപ്പുറം – മണ്ണാർക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial