
സ്വകാര്യ ബസ് സ്‌കൂട്ടറിനു പിന്നിൽ ഇടിച്ചു; ഇരുപത്തിയൊന്നുകാരന് ദാരുണാന്ത്യം
മാവൂർ (കോഴിക്കോട്) : സ്‌കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം തവനൂർ ചെറിക്കമ്മൽ മുഹമ്മദ് ഷാഫി (21) ആണ് മരിച്ചത്. വെള്ളിമാട്‌കുന്ന് ജെഡിടി പോളിടെക്നിക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയാണ് മുഹമ്മദ് ഷാഫി. തിങ്കളാഴ്ച രാത്രി ഏഴരയോടെ പൂവാട്ടുപറമ്പ് പെട്രോൾ ബങ്കിനു മുൻവശത്തായിരുന്നു അപകടം. കോഴിക്കോട്ടുനിന്നു മാവൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ വരികയായിരുന്ന സ്‌കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഷാഫി സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. പിതാവ്:…