Headlines

രോഗിയുമായി പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സ് ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി അന്‍സല്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത് ശനിയാഴ്ച ഉച്ചയ്ക്ക് എം സി റോഡില്‍ കൂത്താട്ടുകുളത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. അസുഖ ബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. കോതമംഗലത്തുനിന്ന് വിളിച്ച ആംബുലന്‍സില്‍ പോകുമ്പോഴായിരുന്നു അപകടം. ആദ്യം ലോറിയില്‍…

Read More

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ചുകയറിയത് കെഎസ്ആര്‍ടിസി ബസിലേക്ക്; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി യുവാവ് മരിച്ചു. ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ടാണ് യുവാവിന്‍റെ മരണം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു.

Read More

പാലോട് കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം

പാലോട്:തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.40 ഓടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷികൾ പറയുന്നത്.

Read More

സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; മിനി ഊട്ടിയിൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;

മലപ്പുറം: സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചേറൂർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സിനാൻ. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടമുണ്ടായത്. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിന്റെ പിറകിൽ…

Read More

മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; യുവാവ് മരിച്ചു

കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോള്‍ കളപ്പാറയില്‍ വെച്ചാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവറാണ് വിജില്‍. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ വിജില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിലിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടിക്കൊണ്ടിരിക്കുന്നതിനിടെ മ്ലാവ് അപ്രതീക്ഷിതമായി ഓട്ടോയുടെ മുന്നിലേക്ക് വന്നുകയറുകയായിരുന്നു

Read More

ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം: കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകൻ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കരമന – കളിയിക്കാവിള പാതയിൽ നേമം പോലീസ് സ്റ്റേഷനു മുന്നിൽ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അഖിലും ശരണ്യയും കുഞ്ഞുങ്ങൾക്കൊപ്പം നേമം ഭാഗത്ത്…

Read More

സ്വകാര്യ ബസ് സ്‌കൂട്ടറിനു പിന്നിൽ ഇടിച്ചു; ഇരുപത്തിയൊന്നുകാരന് ദാരുണാന്ത്യം

മാവൂർ (കോഴിക്കോട്) : സ്‌കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം തവനൂർ ചെറിക്കമ്മൽ മുഹമ്മദ് ഷാഫി (21) ആണ് മരിച്ചത്. വെള്ളിമാട്‌കുന്ന് ജെഡിടി പോളിടെക്നിക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയാണ് മുഹമ്മദ് ഷാഫി. തിങ്കളാഴ്ച രാത്രി ഏഴരയോടെ പൂവാട്ടുപറമ്പ് പെട്രോൾ ബങ്കിനു മുൻവശത്തായിരുന്നു അപകടം. കോഴിക്കോട്ടുനിന്നു മാവൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ വരികയായിരുന്ന സ്‌കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഷാഫി സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. പിതാവ്:…

Read More

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ചു; യുവാവ് മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തെറ്റിവിള സ്വദേശി മിലൻ (24) ആണ് മരിച്ചത്. ഇയാൾ നെല്ലിമൂട് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മിലനെ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പോലീസ് കേസ്സെടുത്തു

Read More

തൃശൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കുന്നംകുളത്ത് ചൊവ്വന്നൂരിൽ ടോറസ് ലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ പഴഞ്ഞി സ്വദേശിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പഴഞ്ഞി ചെറുതുരുത്തി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിന്റെ മകൾ അപർണയാണ് (18) മരിച്ചത്. ചൊവ്വന്നൂരിലെ എസ്.എഫ്.ഐ. ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സുഹൃത്തിനൊപ്പം യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. ചൊവ്വന്നൂർ പാടത്തിന് സമീപം ബൈക്കിന് പിന്നിൽ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. നിലത്തു വീണ അപർണയുടെ തലക്ക് മുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം…

Read More

പെട്ടിഓട്ടോ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

പാറശ്ശാല: നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഓട്ടോയിലുണ്ടായിരുന്ന പോത്തന്‍കോട് കണിയാംകോണം കീഴെ തോന്നയ്ക്കലില്‍ മുഹമ്മദ് ഷിജിന്‍ (24) ആണ് മരിച്ചത്. പാറശ്ശാല പ്ലാമൂട്ടുക്കടക്ക് സമീപം കാക്കവിളയിൽ വെളളിയാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് അപകടമുണ്ടായത്. കടകുളം ഭാഗത്ത് നിന്ന് പ്ലാമൂട്ടുക്കടയിലേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന പെട്ടി ഓട്ടോറിക്ഷനിയന്ത്രണം വിട്ട് കാക്കവിള ഗ്യാസ് ഏജന്‍സിക്ക് സമീപത്ത് വച്ച് ബസ്സിന് മുന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടകരമായ നിലയില്‍ ഓട്ടോറിക്ഷ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial