ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

കൊല്ലം: ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് അപകടം നടന്നത്. ഓയൂരിൽ ബിസിനസ് നടത്തുന്ന പ്രവാസി മലയാളിയായ ഓയൂർ ചുങ്കത്തറ ചുങ്കത്ത് ഹൗസിൽ സജി ചുങ്കത്തിന്റെ മകൻ ശ്രീശാന്ത് 19 വയസ്സ് ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. സജീവിന്റെ കടയുടെ പണിയുമായി ബന്ധപ്പെട്ട അര കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ശ്രീശാന്ത് വാഹനമോടിച്ച് പോകുന്ന വഴിയിൽ തൊട്ടടുത്ത കടയുടെ ഭിത്തിയിൽ ഇടിച്ച് തല കീഴായി വാഹനം മറിയുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ…

Read More

ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു, 35 പേർക്ക് പരിക്ക്

ധാക്ക:ശനിയാഴ്ച ബംഗ്ലാദേശിലെ ജലകത്തി സദർ ഉപസിലയ്ക്ക് കീഴിലുള്ള ഛത്രകാണ്ഡ പ്രദേശത്ത് ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവർ ആരോപിച്ചു. ബസിൽ യാത്രക്കാരെ അമിതമായി കയറ്റിയതാണ് അപകടത്തിന് കാരണമെന്നും അവർ പറഞ്ഞു. 60-ലധികം യാത്രക്കാരുമായി ബാരിഷലിലേക്ക് പോകുകയായിരുന്ന “ബാഷർ സ്മൃതി പരിബഹൻ” ബസ് രാവിലെ 9:00 മണിയോടെ പിരോജ്പൂരിലെ ഭണ്ഡാരിയയിൽ നിന്ന് പുറപ്പെട്ട് രാവിലെ 10:00 മണിയോടെ ബരിഷാൽ-ഖുൽന ഹൈവേയിലെ ഛത്രകാണ്ഡയിലെ റോഡരികിലെ…

Read More

കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് മതിലിൽ ഇടിച്ചു.10 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തോട്ടടയിൽ ഉണ്ടായ ബസ് അകപടത്തിൽ ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More

ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ചവറ: ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജംഗ്ഷനിൽ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടിൽ കിരൺരാജ് (48), ചവറ പുതുക്കാട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (52) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാത്രി 7.30 നായിരുന്നു അപകടം. പാൽ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ കിരണിന്റെ ശരീരത്തിലൂടെ വാൻ…

Read More

കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 8 പേരുടെ നില ഗുരുതരം

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അർധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരാൾ മരിച്ചു. 24യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ 8 പേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മിനി ലോറിയുമായി കൂട്ടി ഇടിച്ചു ബസ് മൂന്ന് തവണ മലക്കംമറിഞ്ഞെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മംഗലാപുരത്തു നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്നു ബസ് തോട്ടടയിൽ വച്ച് അപകടത്തിൽപ്പെട്ടത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial