Headlines

നിയന്ത്രണം വിട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു; അപകടം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ

ഇടുക്കി: നിയന്ത്രണം നഷ്‌ടമായ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് (80) മരിച്ചത്. രാജാക്കാട് കളത്രക്കുഴിയിൽ വച്ചാണ് അപകടം നടന്നത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പത്തടി താഴ്ചയിലുള്ള തോട്ടിലേക്കാണ് മറിഞ്ഞത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

വർക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

വർക്കല : വർക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തിൽ സംഗീത് (24) ആണ് മരണപ്പെട്ടത്. സംഗീതനൊപ്പം ബൈക്കിൽ പിൻസീറ്റിൽ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. സംഗീതിന്റെ തലയിലൂടെ ബസിന്റെ വീൽ കയറിയിറങ്ങുകയായിരുന്നു. ഇന്നു വൈകുന്നേരം ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ശ്രീനന്ദ എന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. ബസ്സിന്റെ ഡ്രൈവറായ ഇടവ സ്വദേശി മനോജിനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

ആറ്റിങ്ങലിൽ ദേശീയ പാത നിർമ്മാണത്തിന് എടുത്ത കുഴിയിൽ കാർ മറിഞ്ഞു; യുവാവ് മരിച്ചു 5 പേർക്ക് പരിക്ക്.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ ദേശീയ പാത റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്,…

Read More

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ്‌ മരണം കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ അപകടം നടന്നത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

Read More

പിറകെ വന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും ഇടിച്ച് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. കാഞ്ഞൂർ പൈനാടത്ത് വീട്ടിൽ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. ക്രിസ്റ്റിയും പിതാവ് ജോസും സ്കൂട്ടറിൽ സഞ്ചരിക്കവെ ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക്‌ എം സി റോഡിൽ വല്ലത്ത് വെച്ച് പിറകെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ക്രിസ്റ്റിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനെ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറാണ് ക്രിസ്റ്റി ജോസ്. അവിവാഹിതയാണ്.മാതാവ്: മേരി,…

Read More

വാഹനാപകടം സംഭവിച്ചാൽ ഇനി മുതൽ ഇൻഷുറൻസിനായി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല

തിരുവനന്തപുരം: വാഹനാപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്.സ്റ്റേഷനിൽ പോകാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ (Pol – app)സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക. ഒ.ടി.പി. മൊബൈലിൽ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പോലീസുമായി ബന്ധപ്പെട്ട ഏതു…

Read More

ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

കൊല്ലം: ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് അപകടം നടന്നത്. ഓയൂരിൽ ബിസിനസ് നടത്തുന്ന പ്രവാസി മലയാളിയായ ഓയൂർ ചുങ്കത്തറ ചുങ്കത്ത് ഹൗസിൽ സജി ചുങ്കത്തിന്റെ മകൻ ശ്രീശാന്ത് 19 വയസ്സ് ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. സജീവിന്റെ കടയുടെ പണിയുമായി ബന്ധപ്പെട്ട അര കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ശ്രീശാന്ത് വാഹനമോടിച്ച് പോകുന്ന വഴിയിൽ തൊട്ടടുത്ത കടയുടെ ഭിത്തിയിൽ ഇടിച്ച് തല കീഴായി വാഹനം മറിയുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ…

Read More

ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു, 35 പേർക്ക് പരിക്ക്

ധാക്ക:ശനിയാഴ്ച ബംഗ്ലാദേശിലെ ജലകത്തി സദർ ഉപസിലയ്ക്ക് കീഴിലുള്ള ഛത്രകാണ്ഡ പ്രദേശത്ത് ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവർ ആരോപിച്ചു. ബസിൽ യാത്രക്കാരെ അമിതമായി കയറ്റിയതാണ് അപകടത്തിന് കാരണമെന്നും അവർ പറഞ്ഞു. 60-ലധികം യാത്രക്കാരുമായി ബാരിഷലിലേക്ക് പോകുകയായിരുന്ന “ബാഷർ സ്മൃതി പരിബഹൻ” ബസ് രാവിലെ 9:00 മണിയോടെ പിരോജ്പൂരിലെ ഭണ്ഡാരിയയിൽ നിന്ന് പുറപ്പെട്ട് രാവിലെ 10:00 മണിയോടെ ബരിഷാൽ-ഖുൽന ഹൈവേയിലെ ഛത്രകാണ്ഡയിലെ റോഡരികിലെ…

Read More

കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് മതിലിൽ ഇടിച്ചു.10 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തോട്ടടയിൽ ഉണ്ടായ ബസ് അകപടത്തിൽ ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More

ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ചവറ: ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജംഗ്ഷനിൽ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടിൽ കിരൺരാജ് (48), ചവറ പുതുക്കാട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (52) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാത്രി 7.30 നായിരുന്നു അപകടം. പാൽ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ കിരണിന്റെ ശരീരത്തിലൂടെ വാൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial